national

ഷവർമയിൽ നിന്ന് വിഷബാധ, ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു

മുംബൈ : ഷവർമ കഴിച്ച് 19 കാരൻ മരിച്ചു. മുംബൈ സ്വദേശി പ്രതിമേഷ് ഭോക്‌സെയാണ് മരിച്ചത്. ഇതേ സമയത്ത് കടയിൽ നിന്ന് ഷവർമ കഴിച്ച പലരുടേയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴുകിയ ചിക്കൻ ആണ് കാടായിൽ ഉപയോഗിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

പ്രതിമേഷിന്റെ കുടുംബത്തിന്റെ പരാതിയിൽ കടയുടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് റാസ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 3 ന് വൈകുന്നേരം 6 മണിയോടെയാണ് ട്രോംബെ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കടയിൽ നിന്ന് പ്രതിമേഷ് ഷവർമ കഴിച്ചത്. അടുത്ത ദിവസം രാവിലെ യുവാവിന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു.

ആദ്യം സമീപത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും ആരോ​ഗ്യം വഷളാവുകയായിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പ്രതിമേഷ് മേയ് ഏഴിന് രാവിലെയാണ് മരിച്ചത്. കേടായ കോഴിയിറച്ചിയിൽ ഉണ്ടാക്കിയ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ വിഷബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. തുച്ഛമായ വിലയിൽ ലഭിക്കുന്ന കേടായ ചിക്കനാണ് കടയുടമ ഷവർമയ്‌ക്കായി ഉപയോ​ഗിച്ചിരുന്നത്.

karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

5 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

6 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago