kerala

നായ കടിച്ച് പേവിഷബാധക്ക് 3 ഡോസ് ഇൻജക്‌ഷനെടുത്ത 21 കാരി മരിച്ചു.

തിരുവനന്തപുരം. വീട്ടിൽ വളർത്തുന്ന നായ ഒരു മാസം മുൻപ് കടിച്ച യുവതി പേവിഷബാധയ്ക്കെതിരെയുള്ള 3 ഡോസ് ഇൻജക്‌ഷനെടുത്ത പിറകെ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ – സതീഭായി ദമ്പതികളുടെ മകൾ അഭിജ (21) ആണ് മരണപ്പെട്ടത്.

പേവിഷബാധയ്ക്കെതിരെയുള്ള 3 ഡോസ് ഇൻജക്‌ഷനും അഭിജക്ക് എടുത്തിരുന്നു. അവസാന ഡോസ്കോളജിൽനിന്നാണ് ഓഗസ്റ്റ് 17 ന് എടുക്കുന്നത്. അഭിജയെ ഒന്നരമാസം മുൻപാണ് വീട്ടിലെ നായ കടിക്കുന്നത്. പേവിഷബാധയ്ക്കെതിരായ ഇൻജക്‌ഷനുകളെല്ലാം അഭിജക്ക് പിന്നീട് എടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നതായി അഭിജ അമ്മയോട് പറഞ്ഞിരുന്നു.

പുറത്തുപോയിരുന്ന അമ്മ മടങ്ങി എത്തുമ്പോൾ ബോധംപോയ അവസ്ഥയിലായിൽ അഭിജ കിടക്കുന്നതാണ് കാണുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അവിവാഹിതയാണ്. അനൂജയാണ് ഏക സഹോദരി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോഴേ മരണകാരണം വ്യക്തമാകൂ.

Karma News Network

Recent Posts

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

8 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

14 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

39 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

42 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

56 mins ago

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.…

1 hour ago