topnews

അപൂര്‍വമായ അവസ്ഥയുമായി ഒരു കുഞ്ഞ്, ശരീരത്തിലെ 60 ശതമാനവും മറുകും രോമവും, ആശുപത്രിയിലേക്ക് ജനപ്രവാഹം

അപൂര്‍വമായ ശാരീരികസവിശേഷതകളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്ന സംഭവങ്ങൾ വാര്‍ത്തകളില്‍ ഇടം നേടുക പതിവാണ്. നവജാതശിശുക്കളില്‍ ശാരീരികമായ സവിശേഷതകളുണ്ടാകുന്നതിന് പല പല കാരണങ്ങൾ വൈദ്യ ശാസ്ത്രം പറയാറുമുണ്ട്. പ്രധാനമായും ജനിതക കാരണങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പറയാറുള്ളത്.

ശരീരത്തിലെ 60 ശതമാനം ഭാഗവും മറുകിനാലും രോമങ്ങളാലും മൂടിയ നിലയില്‍ ഒരു കുഞ്ഞ് ജനിച്ചതാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് ഇത്തരത്തിൽ ഒരു കുഞ്ഞു ജനിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ മുതുക് ഭാഗത്ത് വലിയ മറുകുണ്ട്. കമഴ്ന്നുകിടക്കുമ്പോള്‍ തലമുടിയും പുറംഭാഗവും വേര്‍തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഇതുള്ളത്. മറുകിന് മുകളിലായി നിറയെ രോമവും.

കുഞ്ഞ് ജനിക്കുന്നത് വരെ ഇത് സംബന്ധിച്ച സൂചനകളൊന്നും ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം പരിശോധനകളില്‍ കാണുന്ന തരത്തിലുള്ളൊരു പ്രശ്നവും ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ ആദ്യം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ അമ്പരക്കുകയായിരുന്നു. തന്‍റെ 22 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ച ആശുപത്രിയിലെ സൂപ്രണ്ടായ ഡോ. പങ്കജ് മിശ്ര പറയുന്നത്. വളരെ അപൂര്‍വമായൊരു അവസ്ഥയാണിതെന്നും ഡോ. പങ്കജ് മിശ്ര പറഞ്ഞിരിക്കുന്നു.

‘ജയന്‍റ് കണ്‍ജെനിറ്റല്‍ മെലനോസൈറ്റിക് നെവസ്’ എന്നാണത്രേ ചര്‍മ്മത്തെ ബാധിക്കുന്ന ഈ അവസ്ഥയുടെ പേര്. സാധാരണഗതിയില്‍ ഇത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ടതല്ല. ചില കേസുകളില്‍ ഇത് പിന്നീട് സ്കിൻ ക്യാൻസര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന അ്ര്‍ബുദമായി മാറിയേക്കാം. നിലവില്‍ ഈ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ല. എങ്കിലും കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ അമ്മയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപൂര്‍വാവസ്ഥയുമായി ജനിച്ച കുഞ്ഞിനെ കാണാൻ ലക്നൗവിലേക്ക് മാറ്റും വരെ ആശുപത്രിയില്‍ വൻ തിരക്കായിരുന്നു.

Karma News Network

Recent Posts

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

3 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

34 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

40 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago