topnews

ജനസംഖ്യാ നിയന്ത്രണ നിയമം; വർഷകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും

ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. യുപിയിലും അസമിലും നടപ്പിലാക്കാൻ ഒരുങ്ങുന്ന നിയന്ത്രണങ്ങൾക്ക് വിവിധ രാഷ്ട്രീയ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വർഷകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും. സ്വകാര്യ ബില്ലായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ദേശീയ ജനസംഖ്യാ നിയന്ത്രണ ബിൽ ആഗസ്റ്റ് ആറിന് രാജ്യസഭയിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ചയാണ് ഉത്തർപ്രദേശ് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 വരെയാണ് നിയമം നടപ്പാക്കുന്നത്. രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുൾപ്പെടെ വിലക്ക് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സർക്കാർ ആനുകൂല്യങ്ങളിലും സംവരണങ്ങളിലും ഇവർക്ക് നിയന്ത്രണം വരും. യുപിയുടെ നീക്കത്തിന് അനുകൂലമായി ശരദ് പവാർ ഉൾപ്പെടെയുളള രാഷ്ട്രീയ നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അസം സർക്കാരും ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിക്കഴിഞ്ഞു. ബില്ല് രാജ്യത്തെ ജനസംഖ്യ സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നും ദാരിദ്ര്യനിർമാർജ്ജനത്തിന് വഴിയൊരുക്കുമെന്നും വികസനം ഉറപ്പാക്കുമെന്നുമാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

Karma News Editorial

Recent Posts

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

28 seconds ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago