topnews

10 കോടി വിലയുള്ള ഒരു പോത്ത്, ആള് രാജ്യത്തെ സ്റ്റാർ ആണ്, ഒരു ആഡംബര കാറിനേക്കാൾ വിലാണിവന്, പ്രതിമാസ ചെലവ് 30000 രൂപ

കോടികൾ വിലമതിക്കുന്ന ഒരു ബംഗ്ലാവിനെക്കുറിച്ചോ കാറിനെക്കുറിച്ചോ പറഞ്ഞാൽ ആർക്കും അതിശയം തോന്നാറില്ല. എന്നാൽ ഒരു പോത്തിന് 10 കോടി വിലയെന്ന് പറഞ്ഞാലോ? വിശ്വസിക്കില്ല. മൂക്കത്ത് വിരൽ വെക്കുകയും ചെയ്യും. സംഗതി സത്യമാണ്. അതേ കോടികൾ വിലമതിയ്ക്കുന്ന ഒരു പോത്ത് നമ്മുടെ രാജ്യത്തുണ്ട്. ഘോലു എന്നാണ് ഇവന്റെ പേര്. പത്ത് കോടി രൂപയാണ് ഘോലുവിന്റെ വില. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സംഘടിപ്പിച്ച കാർഷിക – കന്നുകാലി മേളയോടെയാണ് ഘോലു-2 എന്ന പോത്ത് ലോക പ്രശസ്തനായിരിക്കുന്നത്.

അഞ്ചടി 7 ഇഞ്ച് വലിപ്പമുള്ള ഘോലു-2 എന്ന ഈ പോത്തിന്റെ ഭാരം ആകട്ടെ 16 ക്വിന്റലാണ്. വിലയുടെ കാര്യത്തിൽ മാത്രമല്ല, അതിന്റെ ഉയരം കണ്ട് ആളുകൾ അതിശയിക്കുകയാണ്. ഘോലു 6 തവണയാണ് ദേശീയ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുള്ളത്. ഹരിയാനയിലെ പാനിപ്പത്തിലെ താമസക്കാരനായ നരേന്ദ്ര സിംഗ് ആണ് ഘോലു-2 ന്റെ ഉടമ. ഘോലു-2 വിന്റെ അമ്മ റാണി, പിതാവിന്റെ പേര് പിസി 483, മുത്തച്ഛന്റെ പേര് ഘോലു. ഘോലു 2ന്റെ മുത്തച്ഛൻ ഘോലു 11 വർഷം ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഘോലുവിന്റെ ബീജത്തിന് ആവശ്യക്കാരേറെയാണ് – നരേന്ദ്രസിംഗ് പറഞ്ഞിരിക്കുന്നു.

ഇക്കഴിഞ്ഞ മാർച്ച് 13 ന്, ഹരിയാനയിലെ ദാദ്രിയിൽ നടന്ന സംസ്ഥാന ഷോയിൽ 5 ലക്ഷം രൂപക്ക് മേൽ വിലമതിക്കുന്ന ഏറ്റവും മികച്ച മൃഗം എന്ന പദവി ഘോലു 2 നേടി. ഘോലു-2 ഒരു ദിവസം 30 കിലോഗ്രാം കാലിത്തീറ്റയും 10 കിലോഗ്രാം പയറും കഴിക്കുമെന്നാണ് നരേന്ദ്ര സിംഗ് പറയുന്നത്. ഇതിന്റെ കാറ്ററിങ്ങിന് മാത്രം പ്രതിമാസം 30,000 രൂപയാണ് ചെലവ്. ഒരു വർഷം 30 മുതൽ 40 കോടി വരെ ഘോലു സമ്പാദിക്കുന്നുണ്ട്. കുളിക്കാൻ നീന്തൽക്കുളവും ഘോലുവിന് സ്വന്തമായുണ്ടെന്നു പറഞ്ഞാൽ അതിശയിക്കേണ്ട. ആള് രാജ്യത്തെ സ്റ്റാർ ആണ്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

3 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

12 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

13 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

45 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

50 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago