kerala

കോട്ടയത്ത് പിഞ്ചു കുഞ്ഞടക്കം നാലഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഒഴുക്കിൽ പെട്ടു.

കോട്ടയം. കോട്ടയം പാറെചാലിൽ ഒഴുക്കിൽപെട്ട കാറിൽ നിന്നും നാല് മാസം പ്രായമുള്ള കുഞ്ഞ് അടക്കം നാലഗ കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കുമ്പനാട് സ്വദേശി സോണിയും കുടുംബവും സഞ്ചരിച്ച കാർ ഒഴുക്കിൽപെടുകയായിരുന്നു. നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പടെ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തുകയായിരുന്നു.

കാറ് കരയിലേക്ക് കയറ്റാൻ കഴിയാത്തതിനാൽ ഒഴുകിപ്പോകാതിരിക്കാനായി കയറിൽ കെട്ടിയിട്ടിരിക്കുകയാണ്. കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ട് ജനജീവിതം തീർത്തും ദുസ്സഹമാക്കിയിരിക്കുകയാണ്. അയ് മനം, തിരുവാർപ്പ്, ഇല്ലിക്കൽ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന മഴക്ക് നേരിയ ശമനമുണ്ടെങ്കിലും അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ് ഉള്ളത്. പെരിങ്ങൽകുത്ത്, ഷോളയാർ മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായിരിക്കുന്നതിനാൽ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതൽ വെള്ളമൊഴുകി എത്തുന്നത് തുടരുകയാണ്. രണ്ട് ഡാമുകളിലും ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഇടുക്കി ഡാം തുറന്നേക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ മുല്ലപ്പെരിയാറടക്കം മിക്ക അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞിട്ടുള്ളത്. 2018 ലെ അനുഭവമുണ്ടാകില്ല എന്നും, റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക എന്നും കെ രാജൻ പറഞ്ഞിട്ടുണ്ട്. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുന്നത്. 2 മണിക്കൂറിനു ശേഷം1000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

12 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

39 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

50 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

1 hour ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago