Categories: kerala

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞ് കൊടുത്തു എന്നാണ് വിവരം. രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാൾ സഹായങ്ങൾ നൽകി.

അന്വേഷണസംഘം രാഹുലിനെ കുടുക്കാൻ നോക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ രാഹുലിനെ കൃത്യമായി നാടുകടത്താനുള്ള ശ്രമത്തിലായിരുന്നു. പോലീസുകാരന്റെ കോൾ റെക്കോർഡ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ. എന്നാൽ, ഇയാളുടെ പേരും മറ്റ് വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചു. ഇയാൾ രാഹുലുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. പരാതി വിവാദമായ ഉടൻ രാഹുലിനോട് നാടുവിടാൻ ഇയാൾ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പോലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ കമ്മീഷണർ മെമ്മോ നൽകിയിരുന്നു.

ഇതേ കേസിൽ പരാതിക്കാരിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്‌എച്ച്‌ഒയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്. ജർമനിയിലേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യം പോലീസിന്റെ പരിഗണനയിലുണ്ട്. റെഡ് കോർണർ നോട്ടീസ് ഇറക്കിയാൽ വിദേശത്തുള്ള എജൻസികൾ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.

karma News Network

Recent Posts

ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന, യുവാവ് പിടിയിൽ

തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…

4 hours ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി​ നി​ലനി​ർത്തി​ കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം…

5 hours ago

അശ്ലീല പരാമർശ വിവാദം, ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം

നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…

5 hours ago

ബിജെപി 400 കടക്കും, മോദിയുടെ അടുത്ത ലക്ഷ്യം ഇനി നടപ്പാകും

ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…

6 hours ago

ചൈനയിൽ വൻ ഭൂചലനം,നാശ നഷ്ടങ്ങൾ പുറത്ത് വരാതിരിക്കാൻ കർശന നിയന്ത്രണം

ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…

6 hours ago

ഡൽഹിയിൽ ബിജെപി മുന്നേറും, മുഴുവൻ സീറ്റുകളും നേടിയേക്കാം

ഡൽഹിയിലും ബിജെപി മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം പരാജയപ്പെട്ടാൽ നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്…

6 hours ago