ദുംക. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ 12-ാം ക്ലാസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു. സംഭവത്തില്‍ ദുംക സ്വദേശിയായ ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കൊല്ലപ്പെട്ട അങ്കിത കുമാരിയെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടായിരുന്നു. പെണ്‍കുട്ടി പ്രണായാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
പ്രണയം പെണ്‍കുട്ടി നിരസിച്ചതോടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ പെണ്‍കുട്ടി മരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ചതിനെ തുടര്‍ന്ന വന്‍ സംഘര്‍ഷമാണ് സ്ഥലത്ത് ഉണ്ടായത്.
പോലീസ് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 144 പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…