ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 2500 പേർ ആൺ പെൺ വ്യത്യാസമില്ലാതെ നഗ്നരായി അണി നിരന്ന് നടന്ന വ്യത്യസ്ത ഫോട്ടോഷൂട്ട് ലോക മാധ്യമങ്ങളിൽ വാർത്തയായി. സ്കിൻ കാൻസറിനെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു കലാസൃഷ്ടിയുടെ ഭാഗമായിട്ടാണ് ആളുകൾ ബീച്ചിൽ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി ഈ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തത്.
നൂറുകണക്കിന് ആളുകൾ ശനിയാഴ്ച രാവിലെയാണ് സിഡ്നിയിലെ ബോണ്ടി ബീച്ച് തീരത്ത് അണിനിരന്നത്. ഓസ്ട്രേലിയക്കാരെ പതിവായി ത്വക് പരിശോധന നടത്താൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫർ സ്പെൻസർ ട്യൂണിക്കിന്റെ നേതൃത്വത്തിലാണ് ഈ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്.
ഇത്തരം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതോടൊപ്പം ഓർഗനൈസേഷനു വേണ്ടി പണവും സംഘം ശേഖരിക്കുകയുണ്ടായി. പണം ത്വക് പരിശോധന നടത്തുന്ന ഒരു പൈലറ്റ് പ്രൊജക്ടിന് വേണ്ടി ചെലവഴിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുപോലെ ഇതിന് മുമ്പും ആളുകളെ വച്ച് നഗ്ന ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ട്യൂണിക് ഈ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് സ്കിൻ ചെക്ക് ചാമ്പ്യൻസ് എന്ന ചാരിറ്റിയുമായി ചേർന്നാണ്.
ഓസ്ട്രേലിയയിലെ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറായ ‘മെലനോമ’യെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ യായിരുന്നു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നത് ഈ വർഷം ഓസ്ട്രേലിയയിൽ 17,756 പുതിയ സ്കിൻ കാൻസർ കേസുകൾ കണ്ടെത്തുമെന്നാണ്. അതുപോലെ, 1,281 ഓസ്ട്രേലിയക്കാർ ഈ രോഗം മൂലം മരിക്കുമെന്നും ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നുണ്ട്.
സ്കിൻ കാൻസറിനെ കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നടത്താനായതിൽ സന്തോഷമുണ്ട് എന്നാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് പ്രശസ്ത ഫോട്ടോ ഗ്രാഫർ ട്യൂണിക് പറഞ്ഞിട്ടുള്ളത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ ട്യൂണിക് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുള്ളത്.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…