entertainment

ഞങ്ങളുടെ ഏട്ടന്‍ നിരപരാധിയാണ്, ദിലീപിന്റെ ജാമ്യത്തില്‍ ലഡു വിതരണം ചെയ്താഘോഷിച്ച് ആരാധകന്‍

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം ആറു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.അതിനിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു ദിലീപ് ആരാധകൻ്റെ സന്തോഷ പ്രകടനമാണ്. ലഡ്ഡു വിതരണം ചെയ്താണ് മുഹമ്മദ് അസ്ലം എന്ന ആരാധകൻ സന്തോഷം പ്രകടിപ്പിച്ചത്. പോലീസുകാർക്കടക്കം മുഹമ്മദ് ലഡ്ഡു വിതരണം ചെയ്യാൻ ഒരുങ്ങി.

സത്യം ജയിക്കുമെന്നും ഇന്ന് ജാമ്യാപേക്ഷയിൽ വന്ന വിധിയിൽ സന്തോഷമുണ്ടെന്നും ആരാധകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ സന്തോഷത്തിന് ലഡ്ഡു വിതരണം ചെയ്ത ആരാധകൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലായി മാറിയിരിക്കുന്നത്. ഇയാളെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

‘ഞാൻ ദിലീപേട്ടൻ്റെ ഒരു കടുത്ത ആരാധകനാണ്’ എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ സ്വയം പരിചയപ്പെടുത്തിയ വ്യക്തി മുൻകൂട്ടി കൈയ്യിൽ കരുതിയ മൂന്നോളം ബോക്സ് ലഡ്ഡുവാണ് വിതരണം ചെയ്തത്. ആദ്യം തന്നെ ലഡ്ഡുവുമായി ഇയാളെത്തിയത് പോലീസിൻ്റെ പക്കലാണ്. ഒരു സന്തോഷത്തിന് എന്ന് പറഞ്ഞ് ലഡ്ഡു നീട്ടി. ഓ വേണ്ട എന്ന് പറഞ്ഞായിരുന്നു പോലീസുദ്യോഗസ്ഥൻ ഈ ആരാധകനെ നിരാശനാക്കിയത്.പുള്ളി തെറ്റ് ചെയ്യില്ല എന്നൊരു വിശ്വാസമുണ്ട്. എന്നും ആരാധകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ മാധ്യമങ്ങൾ ക്യാമറയുമായി ആരാധകൻ്റെ ചുറ്റും കൂടുകയായിരുന്നു. ചുറ്റും കൂടിയ ചിലരിൽ ഇവനേതവൻ ടാ എന്ന് സ്വയം ചോദിക്കുന്നതും വീഡിയോയിൽ കാണാം. ദേ ഒരു ലഡ്ഡു കഴിച്ചോ… ദിലീപേട്ടന് ജാമ്യം കിട്ടി… എന്ന് പറഞ്ഞാണ് ഇയാൾ ലഡ്ഡു വിതരണം ചെയ്തത്.

താൻ ഫാൻസ് അസോസിയേഷൻ ഭാരവാഹിയൊന്നുമല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇയാൾ പറയുന്നുണ്ട്. താനൊരു ആരാധകൻ മാത്രമാണെന്നും ദിലീപേട്ടൻ്റെ വളരെ അടുത്തൊരു ആരാധകനാണ് താനെന്നും ഇയാൾ വ്യക്തമാക്കി. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ മുഹമ്മദ് അസ്ലം ആണ് സന്തോഷ സൂചകമായി ലഡ്ഡു വിതരണം നടത്തിയത്.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

9 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

9 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

34 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

42 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago