kerala

തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല, അത് തിരിച്ചെടുക്കണം – ലളിത ചങ്ങമ്പുഴ

തിരുവനന്തപുരം. ഗുരുതര പിഴവ് ഉള്ള യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം തിരിച്ചെടുക്കണമെന്ന് കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത. യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ തെറ്റ് തുറന്നു പറയണം. വിദ്യാർഥി തെറ്റ് ചെയ്താലും അധ്യാപകന് അത് തിരുത്താൻ കഴിയാതെ പോയതാണ് ഗൗരവതരം – ലളിത ചങ്ങമ്പുഴ പറഞ്ഞു.

ലളിത ചങ്ങമ്പുഴയുടെ പ്രതികരണം ഇങ്ങനെ: ‘വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസ്സിൽ കണ്ടുകൊണ്ടാണോ ആ കുട്ടി പ്രബന്ധം എഴുതിയതെന്ന് തോന്നുന്നു. അതുകൊണ്ടാകാം തെറ്റുപറ്റിയത്. കുട്ടിയെ കുറ്റം പറായാനാകില്ല. വയസ്സ് ആയാലും അവർ വിദ്യാർഥി തന്നെയാണ്. പക്ഷേ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല. അത് തിരിച്ചെടുക്കണം. തെറ്റ് പറ്റി പോയതിന് ആർക്കും വിഷമമില്ല. തെറ്റ് പറ്റിയവർ അത് തുറന്നു പറയണം.’ ലളിത ചങ്ങമ്പുഴ പറഞ്ഞു.

മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുല, വൈലോപ്പിള്ളിയുടേതാണെന്ന് ചിന്തയുടെ പ്രബന്ധത്തിൽ രേഖപ്പെടുത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുകയായിരുന്നു. എനിക്ക് ഒരു വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. മറ്റുള്ളവർ അച്ഛന് നൽകുന്ന ആദരമാണ് തനിക്ക് അച്ഛനോടുള്ള ആത്മബന്ധമെന്നും ലളിത പറയുകയുണ്ടായി. സംഭവത്തിൽ മൗനം വെടിയാതെ കേരള സർവകലാശാലയും വ്യക്തമായ മറുപടി പറയാതെ ചിന്ത ജെറോമും രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ് ലളിത ചങ്ങമ്പുഴയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. പ്രബന്ധം പിൻവലിക്കണമെന്നും തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല, അത് തിരിച്ചെടുക്കണം എന്നുമാണ് ലളിത ചങ്ങമ്പുഴ പറഞ്ഞിരിക്കുന്നത്.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

7 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

13 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

44 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

50 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago