തിരുവനന്തപുരം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദുവിന്റെ പേരില്‍ വ്യാജ വാട്സ് അപ്പ് അക്കൗണ്ട്. രണ്ടു വ്യാജ വാട്സ് ആപ്പ് നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി തന്നെ സംഭവം ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്തുള്ള ഈ സന്ദേശങ്ങളുടെ പകര്‍പ്പുകള്‍ ഡിജിപിക്ക് കൈമാറിയതായും മന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദുവിന്റെ കുറിപ്പ് ഇങ്ങനെ:
‘എന്റെ പേരില്‍ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെ കാണുന്നു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വാട്സാപ്പ് നമ്പറുകളില്‍ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. എന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകര്‍പ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.’
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…