Premium

ഇവർ 3 ദിവസമായി ആഹാരം കഴിച്ചിട്ട്, കൊടും പട്ടിണിയിൽ, ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിനു കീഴിൽഅമ്മയും മക്കളും പേരക്കുട്ടികളും മകനും അനുഭവിക്കുന്നത്

കേരളത്തിലെ തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ അവസ്ഥയാണ് കർമ ന്യൂസ് പുറം ലോകത്തെത്തിക്കുന്നത്.3 ദിവസമായി അഹാരം കഴിച്ചിട്ട്, കുട്ടികൾ മയങ്ങി വീഴുന്നു, വൃദ്ധ മാതാവിനു വിശക്കുന്നു, ഓർമ്മ ശക്തി നഷ്ടപെട്ട സഹോദരനാവട്ടേ വിശപ്പ് എന്തെന്നറിയാനുള്ള സംവേദന ക്ഷമതയും ഇല്ലാതായി. മുഖ്യമന്ത്രിയുടെ മൂക്കിനു കീഴിൽ ആണിതൊക്കെ. ഇവർക്ക് തുറന്ന കക്കൂസാണ്‌ ഉള്ളത്.യുവതിയും മക്കളും യുവതിയുടെ അമ്മയും അനിയനും അടങ്ങുന്നതുമാണ് കുടുംബം. 70 വയസ്സുകാരിയായ അമ്മ വളരെ രോ​ഗാവസ്ഥയിലാണ്. തലച്ചോറ് ചുരുങ്ങുന്ന രോ​ഗമാണ് അമ്മക്ക്, കിടന്ന കിടപ്പിൽ കഴിയുന്ന അമ്മക്ക് കിടക്കാൻ ഒരു കട്ടിൽ പോലുമില്ലെന്ന് യുവതി കർമ ന്യൂസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു.

ഒരു ആഴ്ച്ചത്തേ റേഷൻ വാങ്ങാൻ 55 രൂപ മതി. എന്നാൽ അതും ഇല്ല. എന്തുകൊണ്ടാണ്‌ ഒരു 55 രൂപ പോലും ഇല്ലാത്തത് എന്ന് ചോദിക്കാം..എഴുതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്‌. വിഡിയോ നിർബന്ധമായും കാണുക..സ്ഥിരമായി ഒരു വരുമാനം ഇല്ലാത്ത കുടുംബത്തിന് നല്ല ഒരു ഭക്ഷണം പോലും കഴിക്കാൻ കൊതിയാണ്, കഴിഞ്ഞ ദിവസമെല്ലാം പട്ടിയിണിയാലിരുന്നു, മക്കൾ ഇടക്കെല്ലാം നല്ല ഭക്ഷണം ചോദികക്കാറുണ്ട്, അത് പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് യുവതി പറയുന്നു. ആകെ ആശ്രയമുള്ള അനിയനും മാനസിക രോ​ഗത്തിന് അടിമയാണ്, പതിനാറാം വയസ്സു മുതലാണ് അദ്ദേഹത്തിന് രോ​​ഗം ആരംഭിക്കുന്നത്, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കുടുംബം.

ആദ്യ ഭർത്താവ് മരിച്ചു പോയപ്പോൾ രണ്ടാമതൊരാൾ കൂടെക്കൂടിയിരുന്നു, ഇപ്പോൾ അയാൾ ഒന്നും അന്വേഷിക്കാറില്ല. റേഷൻ കടയിൽ‌ പോയി ചോദിക്കുമ്പോൾ അവിടുന്ന് അവര് ചെറിയ സഹായം നൽകും. ആറാം ക്ലാസ്സുവരെ മാത്രമാണ് വിദ്യാഭ്യാസമൊള്ളൂ, മകൾ ഇപ്പോൾ ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. കൗൺസിലറുമാർ പോലും തിരിഞ്ഞു നോക്കുന്നില്ല. മക്കൾ കൂടെനിൽക്കണമെന്ന് ആ​ഗ്രഹമുള്ളതുകൊണ്ടാണ് അവരെ അനാഥാലയത്തിലൊന്നും കൊണ്ടുപോയി ആക്കാത്തത്.

ഈ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് കൗൺസിലർ കർമ ന്യൂസിനോട് പറഞ്ഞു. ആ വീടിന്റെ ആവസ്ഥ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവസ്ഥ മനസ്സിലാകുമെന്നും അബി എന്ന സഹോദരൻ കർമ ന്യൂസിനോട് പറയുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

14 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

41 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago