entertainment

‘നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ല, ശരീരത്തില്‍ കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം’

‘നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ലെന്നും വെച്ച് കട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗമെന്നും നടി ഹണി റോസിനെ കുറിച്ച് വിവാദ പരാമര്‍ശവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഉദ്ഘാടന ചടങ്ങുകളിൽ എത്തുന്ന ഹണി റോസിന്റെ വസ്ത്രധാരണത്തേയും ശരീരത്തേയും കുറിച്ചുള്ള പരിഹാസ കമന്റുകളെ സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ശാന്തിവിള ദിനേശ് ഒരു ഓൺലൈൻ ചാനലിനോട് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

താരത്തിന്റെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്നത്. ‘ആ കുട്ടിയും കൂടി ഒന്ന് ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുന്ന വെച്ച് കെട്ടൊന്നുമില്ലാത്ത പടങ്ങൾ പുറത്ത് വിടരുത്. വീട്ടിൽ നിന്നും സപ്പോട്ടയോ പേരക്കയോ മറ്റോ പറിക്കുന്ന ഒരു ചിത്രം കണ്ടിരുന്നു. അതിലൊരു മെലിഞ്ഞ കൊച്ചാണ്, സാധാരണ പെൺകുട്ടി. എന്നാൽ ഉദ്ഘാടനത്തിനൊക്കെ വരുമ്പോൾ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കുന്നു.ഇത് കാണുമ്പോൾ ആളുകൾ കൂവുകയും കമന്റുകൾ പറയുകയുമൊക്കെ ചെയ്യില്ലേ?’, ‘ ശാന്തിവിള ചോദിക്കുന്നു.

‘കേരളത്തിലിപ്പോൾ ഏറ്റവും കൂടുതൽ അഭിമുഖങ്ങൾ ചെയ്യുന്നത് അവരല്ലേ. എനിക്ക് നേരിട്ട് പരിചയമില്ല. പക്ഷേ സിനിമകളിലൊക്കെ നന്നായി ചെയ്തിട്ടുണ്ട്’. ‘നടിയാണെങ്കില്‍ നല്ല പെണ്ണാണെങ്കില്‍ ഇങ്ങനെയല്ല. ശരീരത്തില്‍ കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം. അവർ നല്ല നടിയാണെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്’, ശാന്തിവിള ദിനേശ് പറയുകയുണ്ടായി.

ഉദ്ഘാടനങ്ങൾ സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന ട്രോളുകളിലും വിമർശനങ്ങളിലും മറുപടിയുമായി ഹണി റോസ് രംഗത്ത് വന്നിരുന്നു. ‘ഉദ്ഘാടനങ്ങൾക്ക് താൻ നേരത്തേ തന്നെ പോകാറുണ്ടെന്നും എന്നാൽ വീഡിയോകൾ വൈറലാകാനും ട്രോളുകൾ വരാനും തുടങ്ങിയത് ഈ അടുത്ത കാലത്താണെന്നുമായിരുന്നു’ ഹണി അപ്പോൾ പറഞ്ഞിരുന്നത്.

ആളുകളുമായി നേരിട്ട് സംവദിക്കുകയെന്നത് വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണ്. അതൊക്കെ ഞാൻ വളരെ അധികം ആസ്വദിക്കാറുണ്ട്. അതേസമയം കടുത്ത രീതിയിലുള്ള ബോഡി ഷെയിമിംഗ് ആണ് തനിക്കെതിരെ നടന്ന് കൊണ്ടിരിക്കുന്നത് – ഹണി പറയുകയുണ്ടായി. ‘ബോഡി ശൈമിങ് എന്നതിന്റെ ഭയാനകമായ രൂപം ആണ് എനിക്കെതിരെ നടക്കുന്നത്. എന്തായാലും എന്റെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അതിൽ ഇല്ല. ചെറിയൊരു വിഭാഗം ആളുകളാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തി വരുന്നത്. പല കമന്റുകളും ഫേയ്ക്ക് ഐഡിയിൽ നിന്നാണ് എത്തുന്നത്.. ആദ്യമൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ വളരെ അധികം വിഷമം തോന്നുമായിരുന്നു’.

ഇപ്പോൾ ഇതിനോടൊക്കെ എന്ത് പ്രതികരിക്കാനാണെന്നും നടി ചോദിക്കുകയുണ്ടായി. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മണിക്കുട്ടന്റ നായികയായിട്ടായിരുന്നു ഹണി റോസിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് മോഹൻ ലാൽ അടക്കം നിരവധി പ്രമുഖ താരങ്ങളുടെ കൂടെ നിരവധി സിനിമകളിൽ താരം ഇതിനകം വേഷമിട്ടുകഴിഞ്ഞു.

Karma News Network

Recent Posts

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

29 seconds ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

41 mins ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

1 hour ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

2 hours ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

2 hours ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

3 hours ago