കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് കണ്ടത്. പുലിയാണെന്നാണ് സംശയം.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മട്ടന്നൂർ മൂന്നാം ഗേറ്റിന് സമീപത്താണ് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇന്നലെ രാത്രി സിഐഎസ്എഫിന്റെ ഫ്ളയിംഗ് സ്ക്വാഡാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ കണ്ടത്. തുടർന്ന് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാതി ഭക്ഷിച്ച നിലയിൽ നായയുടെ ജഡവും കാൽപ്പാടുകളും കണ്ടെത്തി.
റൺവേയിൽ നിന്ന് 300 മീറ്റർ അകലെയുള്ള വനപ്രദേശത്തെ മരത്തിലും വന്യജീവിയുടെ കാൽപ്പാട് പതിഞ്ഞിട്ടുണ്ട്. വന്യജീവിയെ തിരിച്ചറിയുന്നതിനായി ക്യാമറകൾ സ്ഥാപിച്ചതായി വനംവകുപ്പ് പറഞ്ഞു.
രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…
മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന് സനല്‍കുമാർ ശശിധരന്. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…
കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ…
അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…