മനാമ : കുവൈറ്റിന് പിന്നാലെ ബെഹ്റിനിലും വൻ തീപിടിത്തം. പഴയ മനാമ മാർക്കറ്റിൽ ആണ് വൻ തീപിടിത്തം ഉണ്ടായത്. ഇരുപത്തിയഞ്ചിലധികം കടകൾ കത്തിനശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്.
ആദ്യം ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീ പടർന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, കുവൈത്ത് തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഉയരുകയാണ്.
തീപിടിത്തത്തിൽ ഇരുപത്തിനാല് മലയാളികൾ മരിച്ചിട്ടുണ്ടെന്ന് നോർക്ക അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. കൊല്ലം ശൂരനാട് നോർത്ത് ഷെമീർ (30), കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു (30), തൃക്കരിപ്പൂർ പിലിക്കോട് എരവിൽ തെക്കുമ്പാടെ കേളു പൊന്മലേരി (55), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ആകാശ് എസ്. നായർ (32), പത്തനംതിട്ട വാഴമുട്ടം പി.വി. മുരളീധരൻ (54), പുനലൂർ നരിക്കൽ സാജൻ ജോർജ് (28), ലൂക്കോസ് വടക്കോട്ട് (സാബു, 48) (കൊല്ലം), സജു വർഗീസ് (കോന്നി, 56), രഞ്ജിത്ത് കുണ്ടടുക്കം (കാസർകോട്,34), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളാ യ തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36), കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്.മൃതദേഹങ്ങളെല്ലാംഒന്നിച്ച് നാട്ടിലെത്തിക്കും. ഇതിനായി കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ അവിടെ തന്നെ ചികിത്സിക്കും.
സർക്കാർ പ്രതിനിധിയായി മന്ത്രി വീണ ജോർജ് ഉടൻ കുവൈത്തിലേക്ക് പോകും. രക്ഷാദൗത്യം മന്ത്രി ഏകോപിപ്പിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈത്തിലെത്തിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…