kerala

ഉണ്ട പോയ കേരള പൊലീസിന്റെ തൊപ്പി പോയി

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിനു പുറത്തു പോയ കേരള പൊലീസ് സംഘത്തിലെ എസ്‌ഐയുടെ തോക്കും പത്ത് റൗണ്ട് തിരകളും നഷ്ടപ്പെട്ട സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നത് .മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസിനാണ് ആണ് മുട്ടൻ പണികിട്ടിയത്.

തോക്കും തിരകളും മറ്റുമായി ആയി പോയ പോലീസ് സംഘം മദ്യപിച്ചു ലക്ക് കെട്ടാണ് ട്രെയിനില്‍ ഇരുന്നത് എന്നും ആയുധങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഇവർ ഒരുക്കിയില്ല,ഇവരുടെ അശ്രദ്ധയാണ് തോക്കും തിരകളും നഷ്ടമകൻ കാരണമെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.ഈ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതോടെ കേരള പൊലീസിന് മുട്ടൻ പണിആണ് കിട്ടിയിരിക്കുന്നത് .അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ബറ്റാലിയന്‍ കമാന്‍ഡന്റ് അടക്കം 10 ഉദ്യോഗസ്ഥരുടെ തൊപ്പിതെറിക്കുമെന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത് ഇവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ആണ് ഇപ്പോൾ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരിക്കുന്നത് .

ആയുധങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ട്രെയിനില്‍ വെച്ച് സേനാംഗങ്ങള്‍ മദ്യപിച്ചു ,എന്നതാണ് ഗുരുതരമായ കണ്ടെത്തലുകൾ ,ഗുരുതരമായ സുരക്ഷാ വീഴ്ച കൃത്യവിലോപം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നിവയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ഓഫീസര്‍മാരായ അഡ്‌ഹോക് കമാന്‍ഡന്റ്, ഡെപ്യൂട്ടി കമാന്‍ഡന്റ്, അസിസ്റ്റന്റ് കമാന്‍ഡന്റുമാര്‍ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന ട്രെയിന്‍ ബോഗികളില്‍ ആയുധങ്ങള്‍ക്കും തിരകള്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിയില്ല. യാത്രയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്കും സേനാംഗങ്ങള്‍ക്കുമിടയില്‍ മദ്യപാനമുണ്ടായി.

ഏതൊക്കെ ഓഫീസര്‍മാരാണ് ആയുധവും തിരകളും സ്വയം കൈവശം വെച്ച് യാത്ര ചെയ്തിരുന്നതെന്ന് മേലുദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. കീഴുദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് മേലുദ്യോഗസ്ഥര്‍ തടഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞിട്ടും ആയുധങ്ങളും തിരകളും തിരികെ വാങ്ങി സൂക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തില്‍ നിന്നും പോയ എസ് എ പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നാണ് തോക്കും തിരകളും നഷ്ടമായത്.

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി രാജസ്ഥാനില്‍ ചുമതല ഏറ്റെടുക്കാനുള്ള യാത്രക്കിടയിലാണ് സംഭവം.മധ്യപ്രദേശില്‍ നിന്നും 200 കിലോമീറ്ററില്‍ അധികം സഞ്ചരിച്ച ശേഷമാണ് തോക്ക് നഷ്ടമായ വിവരം മനസ്സിലാകുന്നത്. ഇതോടെ തോക്ക് തേടി മറ്റൊരു ട്രെയിനില്‍ മധ്യപ്രദേശിലേക്ക് തിരികെ യാത്ര ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. വിശദമമായ അന്വേഷണം നടത്തിയെങ്കിലും തോക്കും തിരകളും കണ്ടെത്താന്‍ സാധിച്ചില്ല.

തോക്കും തിരകളും കാണാതായതിന് പിന്നില്‍ പോലീസുകാരുടെ തമ്മിലടിയാണെന്ന സൂചനയാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിൽ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് പാൻട്രി ജീവനക്കാർ മൊഴി നല്‍കിയിട്ടുണ്ട്. ഇത് തോക്കാണെന്ന സംശയം ശക്തമാണ്.ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റെ തോക്കും തിരകളുമാണ് നഷ്ടമായത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌പെഷ്യല്‍ ട്രെയിനിലെ ക്യാബിനില്‍ പോലീസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെ തിരുവനന്തപുരത്തെ ഐ ആര്‍ ബറ്റാലിയനില്‍ ഉള്‍പ്പെട്ട വിശാഖിന്റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥന്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

മദ്യപാനത്തെ തുടർന്നുണ്ടാ തർക്കമാണ് തോക്ക് നഷ്ടപ്പെടുന്നതിലേക്ക് കലാശിച്ചതെന്നാണ് വിവരം. കെ എ പി (കേരള സായുധസേന) മൂന്നിലെ എ എസ് ഐയും കെ എ പി നാലിലെ എ സ് ഐയും തമ്മിലാണ് തര്‍ക്കമുണ്ടായതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഈ വിഷയത്തില്‍ ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്റെ ചുമതലയിലുണ്ടായിരുന്ന തോക്കാണ് നഷ്ടമായത്. നഷ്ടപ്പെട്ട തോക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും. ബാഗ് തിരക്കി 10 ഉദ്യോഗസ്ഥർ ഇപ്പോഴും മധ്യപ്രദേശില്‍ തുടരുന്നുമുണ്ട്.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

14 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

18 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

52 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

57 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago