Categories: kerala

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു

തൃശൂർ : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു. ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ വച്ച് ആയിരുന്നു സംഭവം.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസിന്റെ പിന്നിൽ എൻജിൻ ഭാഗത്താണ് തീ കണ്ടത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ബസിന് സമീപം റോഡിലൂടെ യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രകരാണ് ബസിന്റെ പിറകിൽ നിന്നും പുക ഉയരുന്ന കണ്ട് ബസ്സിനെ പിന്തുടർന്ന് ഡ്രൈവറെ വിവരം അറിയിച്ചത്. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഒ വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘമെത്തി.

വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ബസിന്റെ അകത്തേക്ക് വ്യാപിക്കുന്നത് തടയാൻ സാധിച്ചതായി ഫയർഫോഴ്സ് ജീവനക്കാ‍ർ പറ‌ഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് അംഗങ്ങളായ ടി. എസ് അജയൻ, സന്തോഷ്‌കുമാർ പി.എസ്, പി.എം മനു, കെ. അരുൺ എന്നിവർ തീ കെടുത്തുന്നതിന് നേതൃത്വം നൽകി.

karma News Network

Recent Posts

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

24 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

8 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

9 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

10 hours ago