topnews

വ്യവസായിക്ക് വിരിച്ച ഹണിട്രാപ്പ് പാളി; ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നമ്ര ഖാദിറിൻ അറസ്റ്റിലായി

ന്യൂഡൽഹി. ഡല്‍ഹിയില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത യൂട്യൂബര്‍ അറസ്റ്റിലായി. ഗുരുഗ്രാമിലെ ഒരു വ്യവസായി നല്‍കിയ പരാതിയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നമ്ര ഖാദിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ പ്രതി കൂടിയായ ഇവരുടെ ഭര്‍ത്താവ് വിരാട് ബെനിവാള്‍ ഇതോടെ ഒളിവിൽ പോയി.

രാജ്യ തലസ്ഥാനത്ത് ഒരു പരസ്യ സ്ഥാപനം നടത്തുന്ന പരാതിക്കാരന്‍ ഗുരുഗ്രാമിലെ സോഹ്ന റോഡിലെ ഒരു ഹോട്ടലില്‍ വച്ചാണ് യൂട്യൂബറുമായും ഭർത്താവുമായും കൂടിക്കാഴ്ച നടത്തുന്നത്. പരാതിക്കാരന്‍ തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാന്‍ യൂട്യൂബറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പ്രതികള്‍ 2.5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. എന്നാൽ യൂട്യൂബ് ചാനലില്‍ ബിസിനസ് പ്രൊമോട്ട് ചെയ്തില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് യൂട്യൂബറും ഭര്‍ത്താവും ഹണി ട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ കൂടി തട്ടിയെടുക്കുന്നത്.

യൂട്യൂബര്‍ നമ്ര ഖാദിറിൻ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച് ലഹരി പദാര്‍ത്ഥം നല്‍കിയെന്നും വ്യവസായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ അശ്ലീല വീഡിയോ നിര്‍മിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു – പരാതിയിൽ ആരോപിച്ചു. നവംബര്‍ 24 ന് ആണ് വ്യവസായി പോലീസിനെ സമീപിച്ചത്. പിന്നാലെ നമ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നമ്ര ഖാദറിന് ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സും യുട്യൂബില്‍ ആറ് ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുണ്ട്. നമ്ര-വിരാട് ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

20 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

26 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

52 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago