kerala

മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ മോഷണം, നൂറു പവൻ സ്വർണം കവർന്നു

ചെന്നൈ : മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ വൻ കവർച്ച നടത്തി. ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ആണ് സംഭവം. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.

രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയത്. മുത്താപ്പുതുപ്പെട്ട‌് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്.
വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണവുമായി മോഷ്ടാക്കൾ കടന്നു

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട പ്രസന്നകുമാരി അധ്യാപികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

karma News Network

Recent Posts

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

9 mins ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

38 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

1 hour ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

1 hour ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

2 hours ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

2 hours ago