topnews

ലോണ്‍ നല്‍കാത്ത ദേഷ്യത്തിന് ബാങ്കിന് തീയിട്ട് യുവാവ്; സിബില്‍ സ്കോര്‍ കുറവായതിനാലാണ് വായ്പ അപേക്ഷ തള്ളിയത് എന്ന് ബാങ്ക്

ബെംഗളൂരുവിൽ ലോണ്‍ അപേക്ഷ തള്ളിയതിന് പിന്നാലെ ബാങ്കിന് തീയിട്ട് യുവാവ്. സംഭവത്തിൽ ബാങ്കിന് 16 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ബ്യാദഗി താലൂക്കിലെ ഹെദിഗൊണ്ട എന്ന ഗ്രാമത്തിൽ വസീം അക്രം മുല്ല എന്ന 33 കാരനാണ് ബാങ്കിന് തീ ഇട്ടത്. തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ഓടിച്ച് പിടികൂടുകയായിരുന്നു.

സിബില്‍ സ്കോര്‍ കുറവായതിനാലാണ് വസീമിന്‍റെ വായ്പ അപേക്ഷ തള്ളിയത് എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ വസീം പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു കാന്‍ പെട്രോളുമായി എത്തി ബാങ്കിന്‍റെ ഒന്നാം നിലയുടെ ജനല്‍ തകര്‍ത്ത് പെട്രോള്‍ ഉള്ളിലേക്ക് ഒഴിച്ച് തീ ഇടുകയായിരുന്നു.

ബാങ്കില്‍ കമ്പ്യൂട്ടറുകള്‍, സ്കാനര്‍, സിസിടിവി സിസ്റ്റം, ഫാനുകള്‍, നോട്ടെണ്ണല്‍ യന്ത്രം, രേഖകള്‍ എന്നിവയെല്ലാം കത്തി നശിച്ചു. ബാങ്കിലെ ഫര്‍ണിച്ചറുകളും ക്യാഷ് കൗണ്ടറും കത്തിയവയില്‍ ഉള്‍പ്പെടുന്നു. ഇതിന് ശേഷം ഓടിരക്ഷപ്പെടാന്‍ നോക്കിയ യുവാവിനെ പരിസരവാസികളാണ് പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത്. അഗ്നിശമന സേനയുടെ വണ്ടി വന്നാണ് തീ അണച്ചത്.

അതേ സമയം സംഭവത്തില്‍ മറ്റ് ചില ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തി. തീവയ്ക്കലില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. ചില ബാങ്ക് രേഖകള്‍ നശിപ്പിക്കാനാണ് തീവച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം. താനാണ് തീയിട്ടത് എന്ന് വസീം സമ്മതിച്ചെങ്കിലും നാട്ടുകാര്‍ ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. സമഗ്രമായ അന്വേഷണം വേണം എന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തുണ്ട്.

Karma News Editorial

Recent Posts

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

16 mins ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

43 mins ago

കെജ്രിവാളിന്റെ പിഎ മോശമായി പെരുമാറിയെന്ന സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

58 mins ago

വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23),…

1 hour ago

കൊലക്കേസ് പ്രതി പോലീസിനെ കണ്ട് ഓടി, വീണത് കിണറ്റിൽ, ഒടുവിൽ പുറത്തെടുത്ത് അറസ്റ്റ്

ചേര്‍പ്പ് : പോലീസിനെ കണ്ട് ഓടിയ കിണറ്റിൽ വീണ കൊലക്കേസ് പ്രതി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ…

2 hours ago

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി, മകൻ കസ്റ്റഡിയിൽ, സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം : വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരില്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്.…

2 hours ago