kerala

ഭാര്യാമാതാവിനെ വെട്ടിക്കൊന്ന് മെഡിക്കൽകോളേജ് ജീവനക്കാരൻ ഭാര്യയെ വെട്ടി ജീവനൊടുക്കാൻ തീകൊളുത്തി

തിരുവനന്തപുരം . ഭാര്യാമാതാവിനെ വെട്ടിക്കൊന്ന മെഡിക്കൽ കോളേജ് ജീവനക്കാരൻ ഭാര്യയെ വെട്ടി സ്വയം തീകൊളുത്തി. തിരുവനന്തപുരത്ത് അരുവിക്കരയിലാണ് സംഭവം. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യ മാതാവ് താഹിറ(68) നെ കൊലപ്പെടുത്തിയത്. തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

വ്യാഴാഴ്ച വെളുപ്പിന് നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവം. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും അലി അക്ബർ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുണ്ടായി. മുംതാസ് സ്‌കൂള്‍ അധ്യാപികയാണ്.

ഭാര്യയെ വെട്ടിയ ശേഷമാണ് അലി അക്ബർ അടുക്കളയിൽ ഇരുന്ന മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുന്നത്. അലി അക്ബർ – മുംതാസ് ദമ്പതികളുടെ മകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കുന്നത്. മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലി അക്ബര്‍ സര്‍വീസില്‍ നിന്നും വെള്ളിയാഴ്ച വിരമിക്കാനിരിക്കുകയായിരുന്നു.

പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. അലി അക്ബറും മുംതാസും തമ്മിൽ കുടുംബപ്രശ്നം നിലനിൽക്കുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഇവർ തമ്മിലുള്ള കേസ് പത്തുവർഷമായി കുടുംബകോടതിയിൽ നടക്കുകയാണ്. മെഡിക്കല്‍ കോളജില്‍ കഴിയുന്ന മുംതാസിന്റെയും അലി അക്ബറിന്റെയും നില ഗുരുതരമാണെന്നാണ് വിവരം.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

16 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

30 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

39 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

58 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

60 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago