world

പ്രേതബാധയുണ്ടെന്ന് കരുതി സ്വന്തം കുഞ്ഞിനെ അമ്മ സൂപ്പര്‍മാര്‍ക്കറ്റില്‍ വിറ്റു; ഇന്ത്യയിലേക്ക് കടന്നു

മാർച്ച് മാസം കാണാതായ ആറുവയസ്സുകാരനെ പ്രേത ബാധ ഉണ്ടെന്നു കരുതി അമ്മ സൂപ്പര്‍മാര്‍ക്കറ്റിൽ വച്ച് ഒരു സ്ത്രീക്ക് വിറ്റെന്ന് റിപ്പോര്‍ട്ട്. നോയല്‍ റോഡ്രിഗസ് അല്‍വാരസ് എന്ന കുട്ടിയെ ആണ് പെറ്റമ്മ പ്രേത ബാധ ഉണ്ടെന്നു കരുതി വിൽപ്പന നടത്തിയിരിക്കുന്നത്. അമേരിക്കയിലെ ടെക്‌സസില്‍ നിന്നാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുട്ടി ഉപദ്രവകാരിയും പ്രേതബാധയുള്ളവനുമാണെന്നാണ് അമ്മ സിനി റോഡ്രിഗസ് സിംഗ് ബന്ധുക്കളോടൊക്കെ പറഞ്ഞിരുന്നത്. ‘അവന്‍ എന്റെ ഇരട്ടകുട്ടികളെ ഉപദ്രവിക്കുമെന്ന് പേടിയുണ്ട്’ യുവതി പറഞ്ഞിരുന്നു. മകനെ കാണാതായതി നെക്കുറിച്ച് അന്വേഷിക്കുമ്പോൾ, കുട്ടി അവന്റെ സ്വന്തം പിതാവിനൊപ്പമാണെ ന്നാണ് കരുതിയതെന്നും അവർ പറഞ്ഞിരുന്നു.

കുട്ടിയെ അമ്മ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് വിൽപ്പന നടത്തുകയായിരുന്നു. ഇവരുടെ അടുത്ത ബന്ധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മ സിനി, നോയലിനോട് മോശമായി പെരുമാറുകയും കുട്ടിയെ അവഗണിച്ചിരുന്നതായും ബന്ധുക്കള്‍ക്ക് എല്ലാം അറിയാമായിരുന്നു. ഡയപ്പറുകള്‍ ഇടക്കിടെ നനയുന്നതിനെ തുടര്‍ന്ന് കുട്ടി വെള്ളം കുടിക്കുമ്പോള്‍ പോലും സിനി അവനെ അടിക്കാറുണ്ടായിരുന്നു. ഇടക്കിടെ വസ്ത്രം മാറ്റാന്‍ കഴിയാത്ത കാരണത്തിൽ അവര്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കുമായിരുന്നില്ല.

ടെക്സാസിലെ എവര്‍മാനില്‍ അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിച്ചു വന്നിരുന്നത്. ക്ഷീണിച്ച് അവശനായിരുന്ന നിലയില്‍ 2022 ഒക്ടോബറിലാണ് കുട്ടിയെ ബന്ധുക്കള്‍ അവസാനമായി കാണുന്നത്. ഇതേ സമയത്താണ് അവന്റെ അമ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്..

നോയലിനെ കാണാതായതായി 2023 മാര്‍ച്ചിലാണ് ഇവര്‍ കേസ് കൊടുക്കുന്നത്. എന്നാല്‍ കുട്ടിയെ 2022 മുതല്‍ കാണാതായതായി ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസിന് സൂചന കിട്ടിയിരുന്നു. അതേസമയം, നോയല്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

കുട്ടിയെ കാണാതായി രണ്ട് ദിവസത്തിന് ശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് നോയലിന്റെ അമ്മയും രണ്ടാനച്ഛനും ആറ് കുട്ടികളുമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും അപായപ്പെടുത്തിയ തിനും കേസ് എടുത്തിയിട്ടുണ്ട്. അവരെ യുഎസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടെക്‌സസ് പോലീസ് ഇപ്പോൾ. ദമ്പതികള്‍ ഇപ്പോഴും ഇന്ത്യയിലാണെന്നാണ് പോലീസ് പറയുന്നത്.

 

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago