അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍ സ്ട്രീറ്റില്‍ മെഹമ്മൂദ് മിയാനെ (38) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത് .
20-ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് ഇയാൾ 12കാരിയായ കുട്ടിയുമായി കടന്നത്. കുട്ടിയുടെ അമ്മ ചെമ്മീൻഷെഡ്ഡിൽ ജോലിക്കുപോയപ്പോഴാണ് പണവുമെടുത്ത് കുട്ടിയുമായി കടന്നത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞതും പോലീസിൽ പരാതി നൽകിയതും. കുട്ടിയുടെ കുടുംബം വാടകയ്ക്കുതാമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ ഇയാൾ മുൻപ് വാടകയ്ക്കുതാമസിച്ചിരുന്നു.
ഇയാൾക്കൊപ്പം ജോലിചെയ്തവരെ ചോദ്യംചെയ്തപ്പോൾ ഫോൺ നമ്പർ കിട്ടി. തുടർന്ന് പ്രതി കുട്ടിയുമായി എറണാകുളത്തേക്കു പോയെന്നും അവിടെനിന്നു തീവണ്ടിയിൽ ബിഹാറിലേക്കു സഞ്ചരിക്കുന്നതായും വിവരം ലഭിച്ചു. സ്വിച്ച് ഓഫ് ചെയ്ത ഫോൺ കൂട്ടുകാരെ വിളിക്കാൻ ഇയാൾ ഓൺ ആക്കിയതോടെ പ്രതി എവിടെയെന്നു മനസ്സിലായി.
ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെയും എസ്.ഐ. ഷാഹുൽ ഹമീദിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ ബിഹാറിലേക്കയച്ചു. മഹാരാഷ്ട്രയിലെ ബൽഹർഷാ റെയിൽവേസ്റ്റേഷനിൽനിന്നു പ്രതിയെ പിടികൂടി. കുട്ടിയെ നാട്ടിലെത്തിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം അമ്മയ്ക്കൊപ്പം വിട്ടു. പ്രതിയെ റിമാൻഡുചെയ്തു.വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് പ്രതിയെന്നു പോലീസ് പറഞ്ഞു. 20,000 രൂപ ഇയാളിൽനിന്നു കണ്ടെടുത്തു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…