kerala

തീവ്രവാദ കെണിയില്‍ നിന്ന് യുവാക്കളെ രക്ഷിച്ചതില്‍ അഭിമാനം കൊണ്ട ദേശാഭിമാനി, കേരള സ്റ്റോറി സിനിമക്കെതിരെ ഇന്ന് കലി തുള്ളുന്നു

തിരുവനന്തപുരം . തീവ്രവാദ കെണിയില്‍നിന്ന് യുവാക്കളെ രക്ഷിച്ചതില്‍ 2021 ൽ അഭിമാനം കൊണ്ട ദേശാഭിമാനി പത്രം തീവ്ര വാദികൾക്കെതിരെയുള്ള ദി കേരള സ്റ്റോറി എന്ന സിനിമക്കെതിരെ ഇന്ന് കലി തുള്ളുന്നു. മത തീവ്രവാദ സംഘടനകളുടെ കെണിയില്‍നിന്ന് ബോധവല്‍ക്കരണത്തിലൂടെ കേരള പൊലീസ് ഇതുവരെ രക്ഷിച്ചത് 550 യുവാക്കളെ എന്നതായിരുന്നു 2021 സെപ്റ്റംബർ 24 ലെ ദേശാഭിമാനി വാര്‍ത്ത.

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വത്തിലുള്ള ‘ഡീ റാഡിക്കലൈസേഷന്‍’ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും യുവാക്കളെ തീവ്രവാദ ആശയങ്ങളില്‍നിന്ന് മോചിപ്പിച്ചതെന്നായിരുന്നു ആനപ്പുറം റഷീദ് ദേശാഭിമാനിയിൽ എഴുതിയ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. കൗണ്ടര്‍ റാഡിക്കലൈസേഷനിലൂടെ 1,60,000 യുവാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയതായാണ് ഇന്റലിജന്‍സ് കണക്കെന്നും വാര്‍ത്തയിൽ പറയുന്നുണ്ട്.

ഐഎസിലേക്ക് കണ്ണൂരില്‍ നിന്നടക്കം യുവാക്കള്‍ പോയ കാര്യവും വാര്‍ത്തയിൽ പറഞ്ഞിരിക്കുന്നു.തീവ്രവാദ കെണിയില്‍നിന്ന് യുവാക്കളെ രക്ഷിച്ചതില്‍ 2021ൽ അഭിമാനം കൊണ്ട ദേശാഭിമാനി, ദി കേരള സ്റ്റോറി എന്ന സിനിമയില്‍ കേരളത്തില്‍ നിന്ന് യുവാക്കള്‍ പോയെന്നു പറയുമ്പോൾ കലി തുള്ളുകയാണ്. 2021 സെപ്റ്റമ്പര്‍24 ലെ ദേശാഭിമാനി വാര്‍ത്ത ഇങ്ങനെയായിരുന്നു.

‘ഡീ റാഡിക്കലൈസേഷന്‍: തീവ്രവാദത്തില്‍നിന്ന് ഇന്റലിജന്‍സ് രക്ഷിച്ചത് 550 യുവാക്കളെ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത.
തിരുവനന്തപുരം ; മത തീവ്രവാദ സംഘടനകളുടെ കെണിയില്‍നിന്ന് ബോധവല്‍ക്കരണത്തിലൂടെ കേരള പൊലീസ് ഇതുവരെ രക്ഷിച്ചത് 550 യുവാക്കളെ. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വത്തിലുള്ള ‘ഡീ റാഡിക്കലൈസേഷന്‍’ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും യുവാക്കളെ തീവ്രവാദ ആശയങ്ങളില്‍നിന്ന് മോചിപ്പിച്ചത്.

വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകള്‍ നിരീക്ഷിച്ച് തീവ്രവാദ സംഘടനകളില്‍ ആകൃഷ്ടരായ യുവാക്കളെ കണ്ടെത്തി ബോധവല്‍ക്കരിക്കുകയായിരുന്നു. ഇതിനായി എസ്എസ്ബി ആസ്ഥാനത്ത് ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗത്തിലെ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ഇന്റലിജന്‍സ് സംഘംതന്നെയുണ്ട്. കെണിയില്‍പ്പെട്ട യുവാക്കളില്‍ കൂടുതലും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണ്.

വീടുകളിലെത്തി രഹസ്യമായാണ് ബോധവല്‍ക്കരണം. മതപരമായി അറിവുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. മോചിക്കപ്പെട്ടവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നു.2018ലാണ് കേരള പൊലീസ് ‘ഡീ റാഡിക്കലൈസേഷന്‍’ പദ്ധതി ആരംഭിച്ചത്. ഐഎസിലേക്ക് കണ്ണൂരില്‍ നിന്നടക്കം ഏതാനും യുവാക്കള്‍ പോയ സമയമായിരുന്നത്. ഇതിന് നേതൃത്വം നല്‍കിയവര്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് കണ്ടെത്തി.

ഇതോടെയാണ് ‘ഡീ റാഡിക്കലൈസേഷന്‍’ പദ്ധതി ആരംഭിച്ചത്.2018ല്‍ ആരംഭിച്ച കൗണ്ടര്‍ റാഡിക്കലൈസേഷനിലൂടെ 1,60,000 യുവാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയതായാണ് ഇന്റലിജന്‍സ് കണക്ക്. കോവിഡ് കാലത്ത് നിലച്ച പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’. വാർത്തയിൽ പറഞ്ഞിരുന്നു.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

4 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

18 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago