kerala

കേരളത്തീരത്ത്‌ വിലമതിക്കാനാവാത്ത നിധി, തോറിയത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ

കേന്ദ്രസര്‍ക്കാരിന്റെ വെളിച്ച വിപ്ലവം നടപ്പാക്കാൻ വൻ കുതിപ്പുമായി ഇന്ത്യ. കേരളത്തിലെ കടൽത്തീരത്ത്‌ നിന്നും,കേരളത്തിലെ കടൽത്തീരത്ത് ലഭ്യമായ തോറിയം എന്ന ലോഹശേഖരത്തിൽ നിന്നും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ. അതിനായി സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻ കുട്ടി കേന്ദ്ര ഊർജ്ജമന്ത്രി ആർ.കെ. സിംഗുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ധാരണയായി.

കേരളതീരത്തെ കരിമണലിൽ കാണപ്പെടുന്ന തോറിയത്തിൽ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. വെള്ളികലർന്ന നിറത്തിലുള്ള ഈ ലോഹം തിളക്കം മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒന്നാണ്. ഇവ ഓക്സിജനുമായി കൂടിക്കലരുമ്പോൾ ചാരനിറം ആകുകയും ക്രമേണ ഇതു കറുപ്പ് നിറവുമാകായും ചെയ്യും. ഇനി ഇവ വായുവിൽ ചൂടാക്കിയാൽ വെളുത്ത പ്രകാശം പുറപ്പെടുവിച്ച്‌കൊണ്ട് നന്നായി കത്തുകയും ചെയ്യും.

ലോകത്തിൽവച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലുകൾ ആണ് കേരളത്തിലേത്‌. കരിമണൽ എന്നാണ് തോറിയം നിക്ഷേപമുള്ള മണലിനെ കേരളത്തിൽ അറിയപ്പെടുന്നത്. ഇവയിൽ നിന്നാണ് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ നൽകുന്നത്. ഇതിനോടൊപ്പം കാസർകോട് – വയനാട് ഹരിത ഊർജ്ജ ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾ, ആദിവാസി കോളനികളിലെ വൈദ്യുതീകരണം, കാർഷിക പമ്പുകളുടെ സൗരോർജ്ജവത്‌കരണം, ചീമേനി 100 മെഗാവാട്ട് സോളാർ പാർക്ക് എന്നിവയ്‌ക്കുള്ള ധനസഹായം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

കേരളതീരത്തെ കരിമണലിൽ രണ്ടു ലക്ഷം ടൺ തോറിയം നിക്ഷേപമു ണ്ടെന്നാണ് കണക്കെന്ന് കൃഷ്‌ണൻകുട്ടി കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതു വേർതിരിച്ചെടുത്ത് കൽപ്പാക്കം ആണവ വൈദ്യുതി നിലയത്തിൽ ആരംഭിച്ച 30 മെഗാവാട്ട് തോറിയം പ്ളാന്റിലെത്തിക്കാനാവും. കൽക്കരി ക്ഷാമത്തെ തുടർന്ന് ജലവൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നിലപാട് കേരളത്തിനു നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

2070 ഓടെ കാർബൺ പുറത്തുവിടൽ പദ്ധതികൾ ഒഴിവാക്കാനുള്ള നീക്കവും ഗുണകരമാണ്. 3000 ടി.എം.സി വാർഷിക ജലലഭ്യതയുള്ള കേരളത്തിൽ 6000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതികൾ സ്ഥാപിക്കാനാകും. ഇതിന് ആവശ്യമായ ധനസഹായവും വനം, പാരിസ്ഥിതിക അനുമതിയും കേന്ദ്രസർക്കാർ ലഭ്യമാക്കണം. ജലവൈദ്യുതി പദ്ധതികൾക്ക് നിർമ്മാണച്ചെലവും തിരിച്ചടവ് കാലാവധിയും കൂടുതലായതിനാൽ വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായം അടക്കം ലഭിക്കണം. കൂടാതെ മൂലധനത്തിന്റെ 20 ശതമാനം ധനസഹായമായി നൽകണമെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ മന്ത്രി കെ.കൃഷ്‌ണൻ കുട്ടി അഭ്യർത്ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 26.9 മെഗാവാട്ട് ശേഷിയുള്ള 10 ചെറുകിട പദ്ധതികൾക്ക് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടു. വൈദ്യുതി അപകടങ്ങൾ കുറയ്‌ക്കാനുള്ള കവചിത കണ്ടക്‌ടറുകൾ സ്ഥാപിക്കൽ, ഭൂമിക്കടിയിലൂടെ കേബിൾ വലിക്കൽ, നഗരങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനം തുടങ്ങി വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട 11,000 കോടി രൂപയുടെ പദ്ധതികൾക്കും അനുമതി തേടി.

നമുക്കറിയാം,കേന്ദ്രസര്‍ക്കാരിന്റെ വെളിച്ച വിപ്ലവത്തിനോട് അനുബന്ധിച്ചു ഉപ്പുവെള്ളം ഉപയോഗിച്ച് കത്തുന്ന എല്‍ഇഡി വിളക്കുകൾ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി മുഖേനെ നിർമ്മിച്ചത്. ഇതോടെ ഇന്ത്യയില്‍ ഉടനീളം എല്‍ഇഡി വിളക്കുകള്‍ എത്തിക്കാനുള്ള മോദിയുടെ 2015ല്‍ തുടങ്ങിവെച്ച ഉജാല പദ്ധതി ഗംഭീര വിജയത്തിലേക്ക് ആണ് നീങ്ങിയത്. ഇതിനോടൊപ്പം വൈദ്യുതിയില്ലാതെ വിഷമിക്കുന്ന തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ക്ക് റോഷ്നി വിളക്കുകള്‍ നൽകിയും മോദി സർക്കാർ വെളിച്ച വിപ്ലവം നടത്തുകയാണ്.

ഊര്‍ജ്ജ സുരക്ഷ എന്നാല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ജീവനോപാധിയായ ഊര്‍ജ്ജം മുടക്കമില്ലാതെ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പണ്ഡിതയിലൂടെ നടപ്പിലാക്കുന്നത്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണ്. നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യം ഊര്‍ജ്ജ സ്വാതന്ത്ര്യമാണ് .എണ്ണ, പ്രകൃതി വാതകം , കല്‍ക്കരി തുടങ്ങിയവയുടെ ഇറക്കുമതിയില്‍ നിന്ന് മുക്തമായ ഒരു സമ്പദ് വ്യവസ്ഥയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്.രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മിതമായ നിരക്കില്‍ ഊര്‍ജ്ജം എന്ന ലക്ഷ്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. ഇപ്പോള്‍ ഗുണമേന്മയുള്ള ഊര്‍ജ്ജം , ഹരിത ഊര്‍ജ്ജം എന്നതാണ് മുദ്രാവാക്യം.

ഹരിത ഗൃഹ വാതകങ്ങളുടെ പ്രസരണത്തില്‍ 30-35 ശതമാനം കുറവും ഊര്‍ജ്ജക്ഷമതയും ലക്ഷ്യം വച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഉജാല അഥവാ ഉന്നത് ജ്യോതി ബൈ അഫോഡബിള്‍ എല്‍ഇഡി ഫോര്‍ ആള്‍ .2019 ഓടെ സാധാരണ ബള്‍ബുകള്‍ പൂര്‍ണമായും മാറ്റി പകരം ഊര്‍ജ്ജക്ഷമതയുള്ള എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. ഇതുവഴി ഊര്‍ജ്ജ ഉപഭോഗത്തില്‍ കുറവുണ്ടാകുക മാത്രമല്ല രാജ്യത്തിന് പ്രതിവര്‍ഷം കോടികള്‍ ലാഭിക്കാന്‍ കഴിയുന്നു.

സിഎഫ്എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിന്റെ പകുതിയും , മറ്റ് പാരമ്പര്യ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിന്റെ പത്തിലൊന്നും മതി എല്‍.ഇഡി ബള്‍ബുകള്‍ക്ക്. ഇന്ത്യയിലെ വീടുകളില്‍ വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വെളിച്ചത്തിനു വേണ്ടിയാണ് . അതുകൊണ്ട് വൈദ്യുതിയുടെ മിതവ്യത്തിനുള്ള ഏറ്റവും പറ്റിയ മാര്‍ഗ്ഗം വീട്ടില്‍ നിന്ന് തന്നെ തുടങ്ങുക എന്നതാണ്. ഉജാല പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് അതാണ്.

Karma News Network

Recent Posts

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

19 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

42 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

44 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

46 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

54 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

1 hour ago