kerala

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സഹപാഠികൾ മർദ്ദിക്കുകയും പുറത്ത് നിന്ന് മറ്റൊരാളെ വിളിച്ചു വരുത്തി ചുറ്റികകൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു. ചാലക്കുടി സ്വദേശിയും 17കാരനുമായ മുഹമ്മദ് റാഷിദിനാണ് മർദ്ദനമേറ്റത്. മർദ്ദിച്ച വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് കേസെടുത്തില്ലെന്നാണ് വിവരം.

സ്‌കൂളിൽ സംഘർഷം നടക്കുമെന്ന വിവരം റാഷിദ് മറ്റ് കുട്ടികളെ അറിയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ സഹപാഠികളായ ആൽബർട്ട്, വിനായക് എന്നിവർ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു.
ഇതിനുപുറമെ പുറത്ത് നിന്നും മറ്റൊരു വിദ്യാർത്ഥിയെ വിളിച്ചു വരുത്തി റാഷിദിനെ മർദ്ദിച്ചു. ഈ വിദ്യാർത്ഥി്ക്ക് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് സ്വഭാവുണ്ടെന്ന് റാഷിദിന്റെ കുടുംബം ആരോപിച്ചു.

കുട്ടിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌കൂളിന്റെ പുറത്തുവച്ച് നടന്ന സംഭവമായതിനാൽ വിഷയത്തിൽ കൂടുതലായി ഇടപെടാൻ സാധിക്കില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിദീകരണം. റാഷിദിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും മർദ്ദിച്ച വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്.

karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

6 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

42 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

1 hour ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago