kerala

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ, പന്തളം സ്വദേശി ആകാശ് ശശിധരൻ, പുനലൂർ സ്വദേശി സാജൻ ജോർജ്ജ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് പൂർത്തിയായത്.

രാവിലെ എട്ടുമണിയോടെയാണ് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്നും ലൂക്കോസിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചത്. മൂന്നര മണിക്കൂറോളം നീണ്ട പൊതുദർശനത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.

കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. മക്കളായ ആശ്വിൻ, ആദിഷ് എന്നിവർ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ 8 മണി മുതൽ കുറുവയിലെ കരാറിനകം ബാങ്ക് പരിസരത്തായിരുന്നു പൊതുദർശനം. കുടുംബാംഗങ്ങൾക്ക് കാണാനായി പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്നായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.

പന്തളം സ്വദേശി ആകാശ് ശശിധരന്റെ മുഖം പോലും ബന്ധുക്കൾക്ക് കാണാൻ കഴിയാത്ത ദുഃഖകരമായ സാഹചര്യമായിരുന്നു. പത്തരയോടെ മൃതദേഹം മുടിയൂർക്കോണത്തെ വീട്ടിലെത്തിച്ചു. അമ്മയും സഹോദരിയും അടക്കം ഉറ്റബന്ധുക്കൾക്ക് കാണുന്നതിനായി ആദ്യം വീടിനുള്ളിലേക്ക്. ഏക പ്രതീക്ഷയായിരുന്ന മകന്റെ ചലനമറ്റ ശരീരം കണ്ട് തളർന്നു പോയ അമ്മ ശോഭനകുമാരിയെ ആശ്വസിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കൾ. പൊള്ളൽ ഏറ്റതിനാൽ മൊബൈൽ മോർച്ചറിയിൽ ആയിരുന്നു പൊതുദർശനം. മുഖം മറച്ചിരുന്നതിനാൽ അവസാനമായി ആകാശിന്റെ മുഖം പോലും കാണാൻ കുടുംബത്തിന് കഴിഞ്ഞില്ല. പൊതുദർശനത്തിനുശേഷം നീണ്ടകാലത്തെ ആഗ്രഹത്തിനുശേഷം ആകാശ് നിർമ്മിച്ച വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിലേക്ക്.

പുനലൂർ സ്വദേശി സാജൻ ജോർജ്ജിന് പുനലൂർ ബേഥേൽ മാർത്തോമ്മ പള്ളിയിലെ കുടുംബക്കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. സാജന്റെ ഏകസഹോദരി ആൻസി വിദേശത്ത് നിന്ന് എത്താനുള്ളത് കൊണ്ടായിരുന്നു സംസ്കാരച്ചടങ്ങ്ഇന്നത്തേക്ക് മാറ്റിവച്ചത്.

Karma News Network

Recent Posts

അനാഥാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി, കുഴൽനാടന്റെ മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി…

19 mins ago

കൊല്ലങ്കോട് എക്സൈസിന്റെ സിപിരിറ്റ് വേട്ട, മണ്ണിനടിയിൽ 9 കന്നാസുകളിലായി കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

പാലക്കാട്: കൊല്ലങ്കോട് എക്സൈസിന്‍റെ സ്പിരിറ്റ് വേട്ടയിൽ പിടിച്ചെടുത്തത് 270 ലിറ്റർ സ്പിരിറ്റ് . ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം…

29 mins ago

യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി കെട്ടിടത്തിന് താഴേക്ക് കിടന്ന് യുവതി, ജീവൻ പണയപ്പെടുത്തി റീൽസ്

ജീവൻ പണയപ്പെടുത്തി റീൽസെടുത്ത കപ്പിൾസിന് പൂരത്തെറി. ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് യുവ തലമുറ. അത്തരമൊരു…

54 mins ago

താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു, ആക്രമിച്ചത് സുഹൃത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. …

1 hour ago

സ്വിഗ്ഗിയിൽ ലൈം സോഡ ഓർഡർ ചെയ്തു, എത്തിയത് കാലിക്കുപ്പി

ഓൺലൈനിൽ ഭക്ഷണം വാകുകയും അബദ്ധം പറ്റുകയും ചെയ്യ്യുന്ന നിരവധി വാർത്തകളാണ് ഈയിടെയായി പുറത്തു വരുന്നത്. അത്തരത്തിൽ സ്വിഗ്ഗിക്ക് പറ്റിയ ഒരു…

2 hours ago

വീട്ടിലിരുത്താൻ അറിയാം, കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ ഭീഷണിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസിനെതിരെയാണ് ഉദ്യോ​ഗസ്ഥന്റെ…

2 hours ago