kerala

ആദിലയ്ക്കും നൂറയ്ക്കും ഇടയിൽ മൂന്നാമൻ എത്തി.

ലെസ്ബിയൻ പ്രണയിനികളായ ആദിലയും നൂറയും തങ്ങൾക്കിടയിലെ മൂന്നാമനെ പരിചയപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് റോഡ്‍വീലർ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെ ഇരുവരും തങ്ങളുടെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. തങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു സർപ്രൈസ് നൽകുമെന്ന് ഇരുവരും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. അത് ഒരു ‘അവൻ’ ആയിരിക്കുമെന്ന സൂചനയാണ് ലെസ്ബിയൻ പ്രണയിനികൾ നൽകിയിരുന്നത്.

ആദിലക്ക് തന്റെ പിറന്നാളിന് ലഭിച്ച സമ്മാനമാണ് ഈ നായ്ക്കുട്ടി. ടൈഗർ എന്നാണ് നായ്ക്കുട്ടിക്ക് ഇരുവരും പേര് നൽകിയിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമുള്ള ബ്രീഡ് ആയതുകൊണ്ടാണ് റോഡ്‍വീലർ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെ തെരഞ്ഞെടുത്തതെന്ന് ആദിലയും നൂറയും പറയുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞത് ഇങ്ങനെ- “ഞങ്ങൾക്ക് ഒരു അറിയിപ്പ് നൽകാനുണ്ട്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. അവനെ ഞങ്ങൾ ഉടൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഇനി ത്രികോണ പ്രണയം.”

എട്ട് ദിവസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിക്കുന്നത്. 2022 മെയ് 31നാണ് ആദിലക്കും നൂറയ്ക്കും ഒന്നിച്ചു ജീവിക്കാനുള്ള അനുമതി കേരള ഹൈക്കോടതി നൽകിയത്. തന്റെപക്കൽ നിന്നും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടുന്നതിനായി ഹേബിയസ് കോർപ്പസ് ഹർജിയുമായി ആദില ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്.

കുടുംബവുമായി തങ്ങൾക്ക് ഇപ്പോഴും ബന്ധമൊന്നും ഇല്ലെന്ന് ദമ്പതികൾ ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞിട്ടുണ്ട്. ചെന്നൈ നഗരത്തിൽ ഒരേ ഐടി കമ്പനിയിൽ ജോലിചെയ്താണ് ദമ്പതികൾ ഇപ്പോൾ ജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നത്. തങ്ങളുടെ ഓഫീസ് എൽജിബിടിക്യൂ ഫ്രണ്ട്ലിയാണെന്ന് ദമ്പതികൾ ഒരു ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നതാണ്. തങ്ങളുടെ ഐഡന്റിറ്റി പുറത്തായതുകൊണ്ടുതന്നെ പരിഗണന ലഭിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

9 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

22 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

50 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago