crime

സ്വവർഗ്ഗ പങ്കാളിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിൽ സ്വവർഗ്ഗ പങ്കാളിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. അമ്പത്തൂർ സ്വദേശിയായ വഞ്ചിനാഥൻ എന്ന യുവാവാണ് അമിഞ്ചിക്കര സ്വദേശി ലോകേഷിനെ (25) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പുരുഷന്മാർക്കായുള്ള ഒരു ഓൺലൈൻ ഡേറ്റിംഗ് പോർട്ടലിലൂടെ അവർ കണ്ടുമുട്ടിയത്. ഒരു വർഷത്തിലേറെയായി അവർ ബന്ധത്തിലായിരുന്നു. അതിനിടയിൽ ബന്ധത്തെ കുറിച്ചറിഞ്ഞ ലോകേഷിന്റെ കുടുംബം ഒരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചു. ഇതോടെ ലോകേഷ് വഞ്ചിനാഥുമായി അകന്നതായി മുതിർന്ന പോലീസ് ഇദ്യോഗസ്ഥൻ പറഞ്ഞു.

ചൊവ്വാഴ്‌ച്ച വൈകുന്നേരത്തോടെ വീട്ടിലെത്തേണ്ട ലോകേഷ് രാത്രി 11.30 ആയിട്ടും തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതോടെ മാതാപിതാക്കൾ അമിഞ്ചിക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ വഞ്ചിനാഥനെ കാണാതെ മാതാപിതാക്കളും തിരച്ചിൽ ആരംഭിച്ചു. ലോകേഷിന്റെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. ഈ സമയത്താണ് വഞ്ചിനാഥന്റെ സഹോദരിക്ക് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഒരു വോയ്സ് മേസേജ് ലഭിച്ചത്.

ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൊഗപ്പയർ വെസ്റ്റിലെ ലോഡ്ജിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ലോകേഷ് ഒരു കോൾ സെന്ററിലും വഞ്ചിനാഥൻ തൊറൈപ്പാക്കത്തെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായും ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അവർ ഫോണിൽ വഴക്കിട്ടിരുന്നുവെന്നും, ബന്ധത്തിൽ നിന്ന് പിൻമാറാൻ വഞ്ചിനാഥ് വിസമ്മതിച്ചുവെന്നും വീട്ടുകാർ പറയുന്നു.

നൊളമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകേഷ് വഞ്ചിനാഥിനെ ഷൂലേസ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

25 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

51 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago