kerala

വാടകവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, പാലക്കാട് കഞ്ചിക്കോടിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉമ്മിനികുളം ഭാഗത്ത് നിന്നാണ് ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്ന് കസബ പൊലീസ് അറിയിച്ചു.

വന്യജീവി ആക്രണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ അസ്ഥികൂടമാണോ, സ്ത്രീയാണോ, പുരുഷനാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണ്ടതുണ്ട്. അതിനാൽ കണ്ടെത്തിയ അസ്ഥികൂടം ഫൊറൻസിക് പരിശോധനയ്‌ക്ക് കൈമാറും. വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ മിസ്സിംഗ് കേസുകളോ മറ്റ് പരാതികളോ സ്‌റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

6 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

17 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

36 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

52 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

1 hour ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago