kerala

യുവതിയെ കഴുത്തറുത്ത് കൊന്നത്, പ്രണയാഭ്യർത്ഥന നിരസിച്ചതിന്, പ്രതി പിടിയിലായി

കണ്ണൂർ. പാനൂരിൽ ഫാർമസി ജീവനക്കാരിയായ യുവതിയെ പട്ടാപ്പകൽ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാം ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ശ്യാം ജിത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്താനുണ്ടായ കാരണം. ശ്യം ജിത്തിന്റെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും.

മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന അയൽവാസിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്യാജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുന്നത്.പാനൂർ വള്ളിയായിൽ കണ്ണച്ചാൽ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23 ) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടിലുള്ളവർ സമീപത്തെ മരണവീട്ടിൽ പോയപ്പോയ സമയത്താണ് കൊലപാതകം നടന്നത്. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

പിതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിന് ശേഷം തറവാട്ടു വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റു വീട്ടിലെത്തിയതായിരുന്നു യുവതി. തിരിച്ചുവരാതിരുന്നപ്പോൾ കുടുംബാഗംങ്ങൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കാണപ്പെട്ടിരുന്നത്.

 

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

42 seconds ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

25 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

44 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago