topnews

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ റഹീം. എല്ലാവർക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ. ഒരു തെറ്റും ചെയ്യാത്തവരെ അസഭ്യം വിളിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുത്ത് കോൺഗ്രസ് നട്ടുനനച്ചു വളർത്തുന്ന ക്രിമിനൽ സംഘം സമൂഹ മാധ്യമങ്ങളിലൂടെ എന്തും വിളിച്ച് പറയുന്നു. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസും കോൺഗ്രസുമാണ് ഇതിന് പിന്നിൽ. കോൺഗ്രസ്‌ ഇറക്കി വിട്ട സൈബർ ഗുണ്ടകളെ തിരിച്ചു വിളിക്കാൻ കോൺഗ്രസ് തയാറാവണം. സൈബർ ആക്രമണം നടത്തിയാൽ ഇവർ പതറി വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. സൈബർ ഗുണ്ടകളെ രാഷ്ട്രീയ പരമായി നേരിടുമെന്നും എ എ റഹീം പറഞ്ഞു.

ഒരു സ്ത്രീ തന്നെ അശ്ലീലം കാണിച്ച് എന്ന് വെറുതെ പറയുമോ? ചെറുപ്രായത്തിൽ മേയർ ആയിവന്ന ആര്യയെ അന്ന് മുതലേ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേർത്തു. ഒരു പൊളിറ്റിക്കൽ ബ്രാൻഡ് ഉണ്ടാകരുതെന്ന് ലക്ഷ്യത്തോടെയുള്ള ആക്രമണമാണ് നടക്കുന്നത്. മേയർ എന്ത് തെറ്റാണ് ചെയ്തത്? മേയറെ ആക്രമിക്കുന്നത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം. സച്ചിൻദേവ് എംഎൽഎ ബസിൽ കയറി ആളുകളെ ഇറക്കി വിട്ടിട്ടില്ലെന്നും റഹീം പറഞ്ഞു.

Karma News Network

Recent Posts

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

3 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

22 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

31 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

43 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

1 hour ago