topnews

പശ്ചിമബംഗാളിലെയും അസാമിലെയും ആദ്യഘട്ട നിയമസഭാ വോട്ടെടുപ്പ് ഇന്ന്

ബംഗാളിലെയും അസാമിലെയും ആദ്യഘട്ട നിയമസഭാ വോട്ടെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഇരു സംസ്ഥാനങ്ങളിലും പൂർത്തിയായി കഴിഞ്ഞു. അസാമിലെ 47 ഉം ബംഗാളിലെ 30 ഉം മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. വോട്ടിങ്ങിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊവിഡ് ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചാകും വോട്ടിംഗ്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ 27 സീറ്റുകളും ത്യണമുൾ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസിനും അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കും നിർണായകമാണ് ഈ സീറ്റുകളിലെ വിജയം.

അസമിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച 20 മണ്ഡലങ്ങളിൽ കോൺഗ്രസ് 9 ഉം അസാംഗണപരിഷത്ത് 8 ഉം എഐയുഡിഎഫ് 2 ഉം ഒരിടത്ത് സ്വതന്ത്രനും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ആകെയുള്ള 126 സീറ്റുകളിൽ 100 ൽ അധികം സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപിയും അധികാരം തിരിച്ച് പിടിക്കൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സഖ്യവും തമ്മിലാകും കനത്ത പോരാട്ടം നടക്കുക.

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടും. ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളിൽ മാത്രം 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Karma News Editorial

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

8 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

9 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

48 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

49 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago