ഡല്‍ഹി: പിറന്നാള്‍ ദിനത്തില്‍ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി കേരള സ്റ്റോറിയിലെ നായിക ആദ ശര്‍മ. വിവാദ സൃഷ്ടിച്ച ദി കേരള സ്റ്റോറി ഇതിനോടകം തന്നെ വലിയ തോതില്‍ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ നായിക ആദ ശര്‍മ തന്റെ പിറന്നാള്‍ ദിനത്തില്‍ ശിവക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആദാ ശര്‍മ തന്നെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.വീഡിയോയില്‍ ആദ ശിവ താണ്ഡവ സ്തോത്രങ്ങള്‍ ചൊല്ലുന്നത് കേള്‍ക്കാനാകും. ദി കേരള സ്റ്റോറിയുടെ ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ആദ ശര്‍മ്മ തന്റെ ട്വിറ്ററില്‍ നന്ദി രേഖപ്പെടുത്തി.
‘പ്രധാനമന്ത്രി ഞങ്ങളുടെ ദി കേരള സ്റ്റോറി എന്ന ചിത്രത്തെ പരമാര്‍ശിച്ചു. നിരൂപകരും പ്രേക്ഷകരും എന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നു. തിയേറ്ററുകളില്‍ ഹൗസ്ഫുള് എന്ന് പറഞ്ഞ് ഒരുപാട് പേര് എനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുകയാണ്. ആദ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
ദി കേരള സ്റ്റോറി 37 രാജ്യങ്ങളില്‍ റിലീസ് ചെയ്യും. റിലീസ് ചെയ്ത് ആറാം ദിവസം 56 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. മെയ് 12-ന് അന്താരാഷ്ട്ര തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…