topnews

ബീച്ചിൽ നിന്ന് അമ്മയ്‌ക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ:ആലപ്പുഴ ബീച്ച് സന്ദർശിക്കുന്നതിനിടെ അമ്മ‌ക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു.ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത് ഗലീലിയോ കടപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.ഞാറാഴ്ചയാണ് ആദികൃഷ്ണനെ കടലിൽ കാണാതായത്.അമ്മയ്ക്കും ബന്ധുകൾക്കുമൊപ്പം കടൽ കാണാൻ എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.

പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണിന്റെയും അനിതയുടെയും മകനാണ്.ആലപ്പുഴയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.കടപ്പുറത്തുവെച്ച്‌ സെൽഫി എടുക്കുന്നതിനിടെ അമ്മയും മക്കളും തിരയിൽപ്പെടുകയായിരുന്നു.അമ്മ അനിതയെയും മൂത്ത മകനെയും സഹോദരന്റെ മകനെയും ഇവർക്കൊപ്പം ബീച്ചിലെത്തിയ ബന്ധു രക്ഷപ്പെടുത്തി.എന്നാൽ രണ്ടര വയസ്സുള്ള ആദികൃഷ്ണ തിരയിൽപ്പെട്ട് കാണാതാകുകയായിരുന്നു.

രണ്ടുദിവസമായി ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ വാടകയ്ക്കു താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടിലുണ്ടായിരുന്നു.ഞായറാഴ്ച ഇവർ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു.പോകുന്നതിനു മുൻപ് ബിനുവുമൊത്ത് കടൽകാണാൻ എത്തുകയായിരുന്നു.ശക്തമായ തിരമാലയും മഴയും ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ ബീച്ചിൽ കളിയിൽ മുഴുകുകയായിരുന്നുവെന്നാണ് ബിനു പറയുന്നത്.ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ ഇവിടെ സന്ദർശകരെ പൊലീസ് കടത്തിവിട്ടിരുന്നില്ല.പൊലീസ് വിലക്കിയെങ്കിലും മറ്റൊരു വഴിയിലൂടെ ഇവർ കടൽതീരത്തെത്തുകയായിരുന്നു.

കുട്ടികൾ കളിക്കുന്നതിനിടെ കാർ മാറ്റിയിടാനായ പോയ ബിനു മടങ്ങിയെത്തിയപ്പോൾ എല്ലാവരും തിരയിൽപ്പെട്ട കാഴ്ചയാണ് കണ്ടത്.എല്ലാവരെയും കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ആദികൃഷ്ണ കൈവിട്ട് പോവുകയായിരുന്നു.ആദ്യം കരയിലേക്ക് തെറിച്ചു വീണ കുട്ടിയെ എടുക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ശക്തമായ തിരമാലയടിച്ചതോടെ കൈവിട്ടു പോവുകയായിരുന്നു എന്നാണ് ബിനു പറയുന്നത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

21 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

23 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

44 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago