ആടുജീവിതം കഥയിലെ യഥാര്‍ത്ഥ നായകന് നജീബിന്റെ കൊച്ചുമകള്‍ മരിച്ചു. നജീബിന്റെ മകന് ആറാട്ടുപുഴ തറയില്‍ സഫീറിന്റെ മകള്‍ സഫ മറിയമാണ് മരിച്ചത്. ഒന്നേകാല്‍ വയസായിരുന്നു. സഫീര്‍ മുബീന ദമ്പതികളുടെ ഏക മകളാണ് സഫ. ശ്വാസമുട്ടലിനെ തുടര്‍ന്ന് കുട്ടിയെ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.
മസ്കത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രൂട്സ് ആന്‍ഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയാണ് സഫീര്‍. സഫീര്‍ ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. കബറടക്കം ഞായറാഴ്ച രാവിലെ പടിഞ്ഞാറേ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ആടുജീവിതത്തിൽനിന്ന് രക്ഷപ്പെട്ടു നാട്ടിലെത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസം അനുഭവിക്കുന്ന നജീബിന്റെ ജീവിതത്തിൽ പേരക്കുട്ടിയുടെ മരണം മറ്റൊരു ആഘാതമായി മാറുകയാണ്. ആടുജീവിതം നോവലിൻ്റെ സൃഷ്ടാവ് ബെന്യാമിൻ നജീബിൻ്റെ പേരുക്കുട്ടിയുടെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചു.
പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ സഫാ മറിയം ഇന്ന് മരണപ്പെട്ടുവെന്നും നിങ്ങളുടെ പ്രാർഥനയിൽ ഓർക്കുമല്ലോയെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…