topnews

കെജ്‌രിവാള്‍ ആരോഗ്യവാനല്ല, ശരീരഭാരം 4.5 കിലോ കുറഞ്ഞു’, ആരോപിച്ച് എഎപി, നിഷേധിച്ച് ജയിൽ അധികൃതർ

ന്യൂഡൽഹി: മദ്യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ 4.5 കിലോ കുറഞ്ഞതായി ആം ആദ്മിപാർട്ടി നേതാവും മന്ത്രിയുമായ അതിഷി. കെജ്‌രിവാൾ കടുത്ത പ്രമേഹരോഗിയാണെന്ന് അതിഷി പറഞ്ഞു. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്. എന്നാൽ ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും തിഹാർ ജയില്‍ അധികൃതർ അറിയിച്ചു.

‘കെജ്‌രിവാൾ കടുത്ത പ്രമേഹരോഗിയാണ്. ആരോ​ഗ്യ പ്രശ്നങ്ങൾക്കിടിയിലും രാജ്യത്തെ സേവിക്കുന്നതിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു. അറസ്റ്റിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്‍റെ ശരീരഭാരം 4.5 കിലോ കുറഞ്ഞു. ഇത് വളരെ ആശങ്കാജനകമാണ്. ബിജെപി അദ്ദേഹത്തിൻ ആരോ​ഗ്യനില അപകടത്തിലാക്കുന്നു. അരവിന്ദ് കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ, രാജ്യം മാത്രമല്ല, ദൈവം പോലും അവരോട് ക്ഷമിക്കില്ല’, അവർ പറഞ്ഞു.

അതീവ സുരക്ഷയുള്ള ജയിലിൽ എത്തിക്കുമ്പോൾ കെജ്‍രിവാളിന് 65 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നതായി ജയിലിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന് മാറ്റങ്ങളൊന്നുമില്ലെന്ന് അവർ പറഞ്ഞു. കൂടാതെ അദ്ദേഹത്തിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇപ്പോൾ സാധാരണ നിലയിലാണ്. ഇന്ന് രാവിലെ അദ്ദേഹം യോഗയും ധ്യാനവും ചെയ്തതായും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.

തിഹാർ ജയിലിലെ ജയിൽ നമ്പർ 2ൽ 14X8 അടി സെല്ലിലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുകയും ഒരു ഘട്ടത്തിൽ 50ൽ താഴെ എത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ അദ്ദേഹത്തിന് മരുന്നുകൾ നൽകിയിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനുള്ള ഷുഗർ സെൻസറും പെട്ടെന്ന് കുറയുന്നത് തടയാൻ ടോഫിയും നൽകിയിട്ടുണ്ട്.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മുഖ്യമന്ത്രിക്ക് നൽകുകയും അദ്ദേഹത്തിൻ്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയുമാണ്. ഏത് അടിയന്തര സാഹചര്യത്തിനും അദ്ദേഹത്തിൻ്റെ സെല്ലിന് സമീപം ക്വിക്ക് റെസ്‌പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.

Karma News Network

Recent Posts

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 mins ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

35 mins ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

1 hour ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

2 hours ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

3 hours ago