national

ദില്ലിയിൽ കോൺഗ്രസിനെ ചൂല് കൊണ്ട് അടിച്ചു തുടച്ച് ആംആദ്മി, തൊട്ടുപിന്നിൽ ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി. രാജ്യതലസ്ഥാനത്ത് കോൺഗ്രസിനെ ചൂല് കൊണ്ട് അടിച്ചു തുടച്ച് ആം ആത്മി പാർട്ടി. ഒരു പൊടി പോലും ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസിനെ അടിച്ച് തുടച്ചിരിക്കുകയാണെന്ന് ദില്ലി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി. മുന്നേറി ആംആദ്മി, തൊട്ടുപിന്നിൽ ബിജെപി, തകർന്നടിഞ്ഞ് ദില്ലിയിൽ കോൺഗ്രസ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. എട്ട് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. എട്ട് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

ഇത്തവണ ആംആദ്മി പാർട്ടി ദില്ലി മുനിസിപ്പൽ കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിൽ മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി ലീഡ് പിടിക്കുകായിരുന്നു. 40% വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ആപ്പ് വീണ്ടും ലീഡ് ചെയ്യുകയാണ്. എഎപി ഓഫീസിൽ കൊട്ടിയാഘോഷം തുടങ്ങിയിട്ടുണ്ട്.

മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാ‍ർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍. ദില്ലിയിലെ മാലിന്യപ്രശ്നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വി‍മർശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്‍റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്.

250 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 126 എണ്ണത്തില്‍ വിജയിക്കുന്നവര്‍ക്ക് ഭരണത്തിലെത്താം. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ആംആദ്മിക്ക് അനായാസ ജയം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.ഡിസംബര്‍ നാലിനായിരുന്നു വോട്ടെടുപ്പ്. പോളിങ് ശതമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. 1.45 കോടി വോട്ടര്‍മാരില്‍ 73 ലക്ഷം പേര്‍ മാത്രമാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്, ഏകദേശം 50.48 ശതമാനം. 2020-ൽ പ്രക്ഷോഭം നടന്ന വടക്കുകിഴക്കൻ ഡൽഹിയുടെ ഗ്രാമീണ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ് ഉണ്ടായത്.

അരവിന്ദ് കേജ്‌രിവാൾ നയിക്കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് എഎപി അവകാശവാദം. സീറ്റിന്റെ എണ്ണത്തില്‍ കുറവ് സംഭവിച്ചാലും ഭരണം കൈവിടില്ല എന്ന പ്രതീക്ഷയാണ് ബിജെപി ക്യാമ്പിനുള്ളത്. ഉന്നത നേതക്കാന്മാരെ കളത്തിലെത്തിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. 2017 തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആധിപത്യമായിരുന്നു. 270 വാര്‍ഡുകളില്‍ 181 എണ്ണത്തിലും വിജയിച്ചു. ആംആദ്മി 47 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 27 ആയി ചുരുങ്ങി. അന്ന് 53 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയുടെ കയ്യിലാണ് ഭരണം.

Karma News Network

Recent Posts

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

23 mins ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

1 hour ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

2 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

2 hours ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

3 hours ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

3 hours ago