national

അമ്മയെ വിവാഹം കഴിപ്പിച്ച് താരമായി ആരതി

സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വന്തം വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ആഘോഷമാക്കുന്നവരാണ് അധികവും. എന്നാൽ ഇതാ സ്വന്തം അമ്മയുടെ പുനർ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് ഒരു യുവതി. സോഷ്യൽ മീഡിയയിൽ ഷില്ലോംഗ് സ്വദേശിയായ ദേവ് ആരതി റിയ ചക്രവർത്തി എന്ന യുവതി, അൻപതുകാരിയായ തന്റെ അമ്മയുടെ വിവാഹം നടത്തിക്കൊടുത്ത് താരമായിരിക്കുകയാണ്.

ആരതിയ്ക്ക് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ഡോക്ടറായ അച്ഛൻ മരണപ്പെടുന്നത്. മസ്തിഷ്ഘാതത്തെ തുടർന്നായിരുന്നു മരണം. പിന്നീട് ആരതിയെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം അമ്മ മൗഷ്മ ചർക്രവർത്തി ഒറ്റയ്ക്ക് കഷ്ടപ്പെട്ടായിരുന്നു. ഒരുപാട് പോരാടിയാണ് തന്നെ വളർത്തിയതെന്ന് ദേവ് ആരതി റിയ ചക്രവർത്തി പറയുന്നു. ഭർത്താവ് മരിക്കുമ്പോൾ മൗഷ്മിയ്ക്ക് 25 വയസ്സ് മാത്രമെ പ്രായം ഉണ്ടായിരുന്നുള്ളൂ.

ബംഗാൾ സ്വദേശിയായ സ്വപാൻ ആണ് മൗഷ്മിയുടെ വരൻ. സ്വപാന്റെ ആദ്യ വിവാഹമാണിത്. ഇരുവരും സമപ്രായക്കാരുമാണ്. മാസങ്ങൾക്ക് മുൻപ് മൗഷ്മിയുടേയും സ്വപാന്റേയും വിവാഹം നടക്കുന്നത്. ഇപ്പോഴാണ് ഇവരുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹത്തിനായി അമ്മയെ സമ്മതിപ്പിക്കാൻ ഒരുപാട് സമയമെടുത്തതായി ആരതി പറയുന്നുണ്ട്.

താൻ വിവാഹിതയായി പോയാൽ, അമ്മയ്ക്ക് ആരാണുണ്ടാവുക എന്ന ചിന്ത ഏതോ പ്രായം മുതൽ തന്നെ അലട്ടിയിരുന്നുവെന്ന് ആരതി ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നു. സ്വപാന്റെ കാര്യത്തിൽ തന്നെ ഞാൻ ആദ്യം ആവശ്യപ്പെട്ടത് വെറുതെ ചാറ്റ് ചെയ്യാനും സംസാരിക്കാനുമാണ്. അവർ നല്ല സുഹൃത്തുക്കളായി എന്ന് മനസിലാക്കിയപ്പോൾ, അതേ സൗഹൃദം ജീവിതത്തിലേക്ക് കൂടി പകർന്നാലെന്താണ് എന്ന് ആരതി അമ്മയോട് ചോക്കുകയായിരുന്നു. അങ്ങനെയാണ് തന്റെ നിർബന്ധത്തെ തുടർന്ന് വിവാഹം നടന്നതെന്നും ആരതി പറയുന്നു.

Karma News Network

Recent Posts

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 second ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

31 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

37 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago