ഗര്‍ഭിണിയായ ഭാര്യയെ ദുബായില്‍ നിന്നും നാട്ടില്‍ എത്തിക്കാന്‍ സുപ്രീം കോടതി വരെ പോയി പ്രയത്നിച്ച നിഥിന്റെ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം നിഥിന് പ്രവാസ ലോകത്ത് വെച്ച് മരിച്ചു എന്ന് ആതിരയെ അറിയിച്ചിട്ടില്ല. പ്രസവം അടുത്തിരിക്കുന്ന ആതിരയെ ആ മരണ വിവരം അറിയിച്ചാല്‍ താങ്ങാനാവില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി, ഭര്‍ത്താവിന്റെ വിയോഗം അറിയാതിരിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നും മറ്റും ആതിരയെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഈ മാസം നാട്ടിലേക്ക് മടങ്ങിവരാന്‍ ഇരിക്കെയാണ് നിഥിന് ഉറക്കത്തില്‍ ഹൃദയാഘാതം വന്ന് മരിച്ചത്. ഭാര്യ ആതിരയുടെ പ്രസവത്തിന് നാട്ടില്‍ എത്താനായിരുന്നു നിഥിന് തീരുമാനിച്ചിരുന്നത്. കുഞ്ഞിനെ കാണാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന നിഥിന്റെ മരണ വാര്‍ത്ത ഏവരെയും സങ്കടക്കടലില്‍ ആഴ്ത്തിയിരിക്കുകയാണ്.
ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് ആതിരയ്ക്ക് ഒപ്പം തിരിക്കാന്‍ സൗകര്യം ഉണ്ടായിരുന്നെങ്കിലും തന്നേക്കാള്‍ അത്യാവശ്യം ഉള്ള ഒരാള്‍ക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കുകയാണ് നിഥിന് ചെയ്തത്. പ്രവാസ ലോകത്ത് സേവന രംഗത്ത് നിറഞ്ഞ് നിന്ന നന്മയുള്ള മുനഷ്യനായിരുന്നു നിഥിന് എന്നാണ് നിഥിനെ അറിയുന്നവര്‍ പറയുന്നത്. മാത്രമല്ല കോവിഡ് വ്യാപനത്തിലും രക്തദാനവുമായി ഓടി നടക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കില്‍ തന്റെ പേരിനൊപ്പം തന്റെ ബ്ലഡ് ഗ്രൂപ്പായ ഒ പോസിറ്റീവ് എന്ന് കൂടി നിഥിന് ചേര്‍ത്തിരുന്നു. ഏത് സമയത്തും ഏത് സാഹചര്യത്തിലും രക്തം നല്കാന് നിഥിന് തയ്യാറായിരുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചപ്പോള്‍ ചിലര്‍ ആതിരയ്ക്ക് ടിക്കറ്റ നല്കി. എന്നാല്‍ തങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നം ഇപ്പോള്‍ ഇല്ലെന്നും അതിനാല്‍ ആ ടിക്കറ്റിന്റെ തുകയില്‍ മറ്റൊരാള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കണമെന്നും പറഞ്ഞ തുക തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…