entertainment

രഞ്ജിനി പുതിയ വിദ്യാര്‍ത്ഥി, പൂര്‍ണിമ, അമൃത സുരേഷ്, അശ്വതി ശ്രീകാന്ത് എന്നിവരെയും നൃത്തം പഠിപ്പിക്കുന്ന അബദ് റാം മോഹന്‍

കരിയറില്‍ വലിയ ഉയരങ്ങളില്‍ നില്‍ക്കുന്നവരില്‍ ചിലര്‍ നൃത്തത്തിന് പ്രാധാന്യം നല്‍കി രംഗത്ത് എത്തുന്ന രസകരമായ വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്. സെലിബ്രിറ്റികളുടെ പ്രിയങ്കരനായ കൊറിയോഗ്രഫര്‍ അബദ് റാം മോഹനാണ് പൂര്‍ണി ഇന്ദ്രജിത്ത്, രഞ്ജിനി ഹരിദാസ്, അശ്വതി ശ്രീകാന്ത് എന്നിവരെ നൃത്തം പഠിപ്പിക്കുന്നത്. വിജയദശമി ദിനത്തിലാണ് തന്റെ വിദ്യാര്‍ഥികളെ പുറംലോകത്തിന് പരിചയപ്പെടുത്തി അബദ് രംഗത്തെത്തിയത്. പൂര്‍ണിമ, രഞ്ജിനി ഹരിദാസ്, ഗായിക അമൃത സുരേഷ് എന്ന് തുടങ്ങി നിരവധി പേര്‍ക്കൊപ്പമുള്ള ഫോട്ടോസും അബദ് പങ്കുവെച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് തൃപ്പുണിത്തുറ കലാലയത്തില്‍ വച്ച് ചേച്ചിയെ കണ്ട ഒരു ഓര്‍മയുണ്ട്… എന്നെ സംഗീതം പഠിപ്പിച്ച പരമുദാസ് ആശാനും കല്യാണി കുട്ടിയമ്മ ടീച്ചറും തമ്മിലുള്ള പരിചയം കൊണ്ട്, അമ്മക്ക് ദക്ഷിണവെക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിരുന്നു. കാലം ഒരുപാട് കഴിഞ്ഞു. പക്ഷെ ആ അനുഗ്രഹമാക്കാം ഇതിന്റെയൊക്കെ പിറകില്‍.. പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അബദ് കുറിച്ചു.

‘ഡാന്‍സ് പഠിക്കുക എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു’… ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ നൃത്തത്തെ ജീവനായി കാണുന്ന ഞാന്‍ ആ സ്വപ്നം സഫലമാക്കാന്‍ സഹായിക്കാതെ പോകാന്‍ കഴിയില്ലല്ലോ. എന്നെ പഠിപ്പിക്കുന്നത് ഒരു ശ്രമകരമായ കാര്യം ആയിരിക്കും എന്ന് എന്നോട പറഞ്ഞ ആദ്യത്തെ വിദ്യാര്‍ഥി. അതുകൊണ്ട് തന്നെ ഇത് എനിക്കു ഒരു ചലഞ്ച് ആണ്. നൃത്തം എല്ലാവരിലേക്കും എത്തട്ടെ.. പുതിയ വിദ്യാര്‍ഥി എന്ന് സൂചിപ്പിച്ച് രഞ്ജിനി ഹരിദാസും കുറിച്ചു.

എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ.. ഒരു നാലു വര്‍ഷത്തിനടുത്തായി അറിയാം അമൃതച്ചേച്ചിയെ… പാപ്പുവിനെ പഠിപ്പിക്കാന്‍ വന്നപ്പോ തൊട്ട് പറയുന്നതാണ് എനിക്കും പഠിക്കണം എന്ന്. സമയം വന്നപ്പോ അതും തുടങ്ങി. സംഗീതം പോലെ നൃത്തവും കൈകാര്യം ചെയ്യാന്‍ അമ്മ അനുഗ്രഹിക്കട്ടെ.. ഞാന്‍ പറഞ്ഞത് മറക്കരുത്.- അമൃതയെ കുറിച്ച് അബദ് കുറിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അശ്വതിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അബദ് പങ്കുവെച്ചിരുന്നു. നമ്മള്‍ വേണ്ട എന്നു വിചാരിച്ചാലും, ചില വ്യക്തികളുടെ സാന്നിധ്യം നമുക്ക് വളരെ വിലപ്പെട്ടതും ഒഴിവാക്കാന്‍ കഴിയാത്തതാണ. സഹോദരിയും വിദ്യാര്‍ത്ഥിയും ഏറെ അടുപ്പമുള്ളയാളുമാണ് അശ്വതി എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.

Karma News Network

Recent Posts

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

18 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

32 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

58 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

1 hour ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

1 hour ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago