entertainment

അഭയ ഹിരൺമയി പുതിയ ജീവിതത്തിലേക്ക്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നിൽ എത്തിയ ഗായിക കൂടിയാണ് അവർ. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നപ്പോഴായിരുന്നു ഇത്. ഗോപി സുന്ദറുമായി വേർപിരിഞ്ഞ ശേഷമുള്ള ​ഗായിക അഭയ ഹിരണ്മയിയുടെ ഒരോ പോസ്റ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്.

അഭയ പങ്കുവെച്ച പുതിയ സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, പട്ടുസാരിയും നിറയെ ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയായി നവവധുവായി അണിഞ്ഞൊരുങ്ങുന്നതിന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം അഭയ പങ്കുവെച്ചത്. അഭയ ഹിരൺമയി പുതിയ ജീവിതത്തിലേക്ക്. ഇൻസ്റ്റഗ്രാമിലൂടെയായാണ് ഈ സന്തോഷം പങ്കുവെച്ചത്. പ്രാർത്ഥനയുമായി ആരാധകർ എന്നതായിരിക്കും ഇനി വരാൻ പോവുന്ന ക്യാപ്ഷൻ എന്നായിരുന്നു അഭയയോട് കസിൻ പറഞ്ഞത്. അത് ഉറപ്പല്ലേയെന്നായിരുന്നു അഭയ മറുപടി കൊടുത്തത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമർശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വർഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

3 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

35 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago