topnews

കല്ലെറിഞ്ഞാല്‍ മനേകാ ഗാന്ധിയും രഞ്ജിനിയും ഇടപെടും, കടിയേറ്റത് 95000 പേര്‍ക്ക്; തെരുവ്‌നായയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഏല്‍പിച്ചത് കുടുംബശ്രീയെ

തെരുവ് നായ്കള്‍ക്കും വന്ധ്യംകരണം നടത്തുന്നതിലും, പേ വിഷബാധ പ്രതിരോധ വാക്‌സിന്‍ വിതരണത്തിലും സര്‍ക്കാരിന്റെയും, തദ്ദേശ സ്വയംഭരണസ്ഥാപന ങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായത് വലിയ അലംഭാവം.

കേരളത്തില്‍ എലിപ്പനി- റാബീസ് വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയിലാണ്.

കേരളത്തില്‍ എലിപ്പനി- റാബീസ് വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയിലാണ്. തെരുവ്‌നായകളെ കല്ലെറിയുകയോ മറ്റോ ചെയ്താല്‍ അപ്പോ വരും രഞ്ജിനി ഹരിദാസും മനേകാ ഗാന്ധിയും പിന്നെ കുറേ മൃഗസ്‌നേഹികളും. ഇവര്‍ക്കാര്‍ക്കെങ്കിലും ഇന്നലെ പത്തനംതിട്ടയില്‍ മരിച്ച അഭിരാമിയുടെ ജീവന്‍ തിരികെ നല്‍കാനാവുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ഈ വര്‍ഷം ജൂലൈ വരെ സംസ്ഥാനത്ത് 95,000 ത്തോളം പേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റുവെന്നാണ് കണക്ക് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥ തെളിവായി തെരുവ് നായ്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ കാണിച്ച കെടുകാര്യസ്ഥതക്കും അശാസ്ത്രീയ സമീപനത്തിനും വലിയ വിലകൊടുക്കേണ്ടി വന്നത് കേരളത്തിലെ ജനങ്ങളാണ്, തെരുവ് നായ്കളുടെ വന്ധ്യം കരണത്തിനു നേതൃത്വം നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നത് കുടുംബശ്രീയെ ആയിരുന്നു. എന്നാല്‍ കുടുംബശ്രീയാകട്ടെ ഇതിന് യോഗ്യതയുള്ള ഏജന്‍സിയായിരുന്നില്ല.

എ ബി സി പ്രോഗ്രാമിന്റെ അടിസ്ഥാന നിയമങ്ങള്‍ പഠിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഏജന്‍സിയെ ഏല്‍പ്പിച്ചത്. മൃഗസംരക്ഷണ സംഘടനകള്‍ തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ എന്‍ജിഒ കളുടെ ഇടപെടല്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായതുമില്ല.കോട്ടയത്ത് തിങ്കളാഴ്ച വീണ്ടും എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഈ വര്‍ഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. കൂടാതെ തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ എട്ടുപേരെ തെരുവ് നായ ആക്രമിച്ചു.

പ്രതിസന്ധി രൂക്ഷമായതോടെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പും തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 2019-ല്‍ മൃഗസംരക്ഷണ വകുപ്പ് നടത്തിയ സര്‍വേ പ്രകാരം ഒമ്പത് ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളും 2.8 ലക്ഷം തെരുവ് നായ്ക്കളും സംസ്ഥാനത്തുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തെരുവ് നായ്ക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും എണ്ണം 20% വര്‍ദ്ധിച്ചതായി അധികൃതര്‍ പറയുന്നു. അങ്ങിനെ നോക്കുമ്പോള്‍ 3.36 ലക്ഷം തെരുവ് നായ്കള്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

8 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

24 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

48 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago