topnews

വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനി

കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ വിമർശനവുമായി പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനി. നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ മഅദനി ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ടെന്ന മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതികരണം. ഇരിക്കുന്ന പദവിയോട് മുരളീധരൻ നീതി പുലർത്തണമെന്നും മഅദനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. താൻ ഏത് കേസിലാണ് ശിക്ഷിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മഅദനി ആവശ്യപ്പെട്ടു.

നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ബിഷപ്പിനു പിന്തുണയുമായി എത്തിയിരുന്നു. ബിഷപ്പ് മുസ്ലിം സംഘടനകളെ അടച്ചാക്ഷേപിച്ചിട്ടില്ല. അതിന്റെ പേരിൽ എന്തിനാണ് മുസ്ലിം സംഘടനകൾ പ്രകടനം നടത്തുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇവർ ഇത്തരത്തിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത്. അബ്ദുൾ നാസർ മഅദനിയെ തെളിവിന്റെ അടിസ്ഥാനത്തിൽ ശിക്ഷിച്ചപ്പോൾ അയാളെ പുറത്തുവിടണമെന്ന് പ്രമേയം പാസാക്കിയ നിയമസഭയാണ് ഇവിടേയുള്ളത് എന്നാണ് വി. മുരളീധരൻ പറഞ്ഞത്.

മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കേന്ദ്രമന്ത്രിക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്….ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത് ? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ് മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്പമെങ്കിലും നീതി കാട്ടലാകാമല്ലോ?…..

Karma News Editorial

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

3 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

15 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

26 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

57 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

57 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago