topnews

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ചോദിച്ചു പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നു ഹർജിയിൽ പറയുന്നു. കേരളത്തിലെ വീട്ടിലേക്ക് പോകാനാണു ഹര്‍ജിയിൽ ഇളവ് തേടിയിരിക്കുന്നത്. ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്കെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

അബ്ദുല്‍ നാസര്‍ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായിരിക്കേ മഅദ്‌നിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ ഇന്ന് വ്യക്തത വരുത്തിയേക്കും.

Karma News Editorial

Recent Posts

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

23 seconds ago

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

19 mins ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

31 mins ago

ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടും വിവാഹത്തിന് തയ്യാറായില്ല, യുവാവിന്റെ വീടും ബൈക്കും കത്തിച്ച് യുവതി

പത്തനംതിട്ട : ഭാര്യയുമായി ബന്ധം വേർപെടുത്തിയിട്ടുംട്ടും തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ.…

53 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

10 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

10 hours ago