Categories: kerala

ദേശീയ മുസ്ലീം എന്നു പറഞ്ഞതിന് തന്നെ ട്രോളിയവര്‍ ദേശീയ പുഷ്പം താമരയാണെന്ന് മറന്നെന്നും അബ്ദുള്ളക്കുട്ടി

 

ദേശീയ മുസ്ലീം എന്നു പറഞ്ഞതിന് തന്നെ ട്രോളിയവര്‍ ദേശീയ പുഷ്പം താമരയാണെന്ന് മറന്നെന്നും ഇനി താമരക്കാലമാണെന്നും എ പി അബ്ദുല്ലക്കുട്ടി. മാത്രമല്ല, എസ് എഫ് ഐ എന്നാല്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ് ആണെന്നും ഈ പഴയ എസ് എഫ് ഐ നേതാവ് പറഞ്ഞു.

എസ് എഫ് ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അബ്ദുല്ലക്കുട്ടി നടത്തിയത്. എസ് എഫ് ഐ ക്യാംപസുകളെ പാര്‍ട്ടി ഗ്രാമങ്ങളാക്കുന്നു. ഇവരുടെ ഉന്‍മൂലനം നടന്നില്ലെങ്കില്‍ ഭാവി അപകടത്തിലാണെന്നും അബ്ദുല്ലക്കുട്ടി പറയുന്നു. മുന്‍കാല പുണ്യം കൊണ്ടാണ് ബി ജെ പി തന്നെ സ്വീകരിച്ചതെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് ബി ജെ പി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ ജന്മമാണിതെന്നും ഈ കാരുണ്യത്തിനു മുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്നുവെന്നും ഏകാത്മക മാനവ ദര്‍ശനംപോലെ ഗാന്ധി ദര്‍ശനവും ബി ജെ പി ഉയര്‍ത്തിപ്പിടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ ഒരു സംരംഭകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല. രണ്ടാം മോഡി സര്‍ക്കാരിന്റെ ബജറ്റ് ഗാന്ധിക്ക് പ്രാമുഖ്യം നല്‍കിയ ബജറ്റായിരുന്നു. ദേശീയ മുസ്ലീം എന്നു പറഞ്ഞതിന് തന്നെ ട്രോളിയവര്‍ ദേശീയ പുഷ്പം താമരയാണെന്ന് മറന്നെന്നും ഇനി താമരക്കാലമാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ നമ്മുടെ ജഡം കത്തിക്കില്ലേ എന്ന് ഉമ്മ തന്നോട് ചോദിച്ചുവെന്നും, ഇത്തരം കള്ളപ്രചാരണമാണ് ഇടതു വലതു മുന്നണികള്‍ മുസ്ലീം സമുദായത്തിനിടയില്‍ നടത്തിയത്. സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും കേരളവും ബിജെപിക്ക് അനുകൂലമായി കലങ്ങിത്തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

3 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

30 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago