മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. 144K ഫോളോവേഴ്സാണ് അഭയക്ക് ഇൻസ്റ്റയിൽ ഉള്ളത്. തനിക്കെതിരെ നല്ല കമന്റുകൾ പങ്കിടുന്നവർക്കും മോശം കമന്റുകൾ പങ്കിടുന്നവർക്കും റിപ്ലൈ നൽകാറുള്ള അഭയയോട് ഇപ്പോൾ ആരാധനയാണ് സോഷ്യൽ മീഡിയക്ക്.
ഇപ്പോഴിതാ ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഭയ. തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഗോപിയെ മോശക്കാരനാക്കേണ്ടതില്ലെന്നാണ് അഭയയുടെ അഭിപ്രായം, വാക്കുകളിങ്ങനെ, താൻ ഇൻസ്റ്റഗ്രാമിൽ ഫോട്ടോയിടുമ്പോൾ തന്നെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയായിരിക്കും ചിലപ്പോൾ കമന്റ് ചെയ്യുന്നത്.
അല്ലേലും അവൻ കണ്ട് പഠിക്കട്ടെ, ഇപ്പോ എങ്ങനെയിരിക്കുന്നു മറ്റത് എന്നൊക്കെയുള്ള കമന്റുകളാണ് താരം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഒരാളെ ഇകഴ്ത്തിക്കൊണ്ട് എന്നെ പുകഴ്ത്തുന്നത് ശരിയായ മാർഗമല്ല. നിങ്ങൾക്ക് എന്നെ സ്നേഹിക്കണമെന്നുണ്ടെങ്കിൽ എന്നെക്കുറിച്ച് പറയൂ. തന്നോട്, നിങ്ങൾ നന്നായിരിക്കുന്നു, നിങ്ങൾ സ്ട്രോംഗായി വന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയാമല്ലോയെന്നാണ് അഭയ ചോദിക്കുന്നത്.
നമ്മളിലേക്ക് തന്നെ ശ്രദ്ധിച്ച് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാനെ നമുക്ക് പറ്റുള്ളൂ. അത് മാത്രമേ നമുക്ക് ചെയ്യാനാവൂ. കമ്മിറ്റഡായിരിക്കുമ്പോൾ മറ്റൊരു ബന്ധത്തിലേക്ക് പോവുന്നതിനെക്കുറിച്ച് പറയാനാവില്ല. അതറിയില്ല. ആ സമയത്തേക്ക് വേണ്ടിയുള്ളതായിരിക്കാം അത്. റിലേഷൻഷിപ്പ് തുടങ്ങാൻ കുറച്ച് സമയമെടുത്തേക്കാം. ആറ് മാസമോ രണ്ട് വർഷമോ ഒക്കെ കഴിഞ്ഞ് ലിവിങ് റ്റുഗദറിലേക്ക് പോവുന്നവരുണ്ട്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…