topnews

അഭയ കൊലക്കേസ് വൈകിപ്പിക്കാന്‍ മുതിര്‍ന്ന ജഡ്ജി ഇടപെട്ടിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഡയറക്ടര്‍

സിസ്റ്റര്‍ അഭയ കൊലപാതകക്കേസ് വൈകിപ്പിക്കാന്‍ മുതിര്‍ന്ന ജഡ്ജി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഡയറക്ടര്‍ രംഗത്ത്. സിബിഐയിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് മുന്‍ ജഡ്ജിയുടെ ഇടപെടല്‍ അറിഞ്ഞതെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവു വെളിപ്പെടുത്തി. 201618 കാലത്ത് ചെന്നൈ ജോയിന്റ് ഡയറക്ടര്‍ ആയിരിക്കെ അഭയ കേസില്‍ ഇടപെട്ടിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന് എതിരായ വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചായിരുന്നു പ്രതികരണം.

അതേസമയം സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും. സിബിഐ കോടതി വിധിക്കെതിരെ ഇരുവരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാമന്‍പിള്ള മുഖേനയാകും പ്രതികള്‍ അപ്പീല്‍ നല്‍കുക. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെടും.

രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം. മാത്രമല്ല അടയ്ക്കാ രാജു വര്‍ഷങ്ങള്‍ ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ഉന്നയിക്കും. കൊലക്കുറ്റത്തില്‍ പ്രതികള്‍ക്ക് പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെടും.

കൊലപാതകത്തിനും അതിക്രമിച്ചു കടക്കലിനുമായി ഇരട്ട ജീവപര്യന്തവും ആറ് ലക്ഷം രൂപയുമാണ് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് വിധിച്ചത്. സിസ്റ്റര്‍ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

Karma News Editorial

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

2 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

3 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

4 hours ago