entertainment

നീയാണ് എന്റെ ആദ്യ കുഞ്ഞ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും- അഭയ ഹിരണ്‍മയി

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ അഭയയുടെ പുതിയൊരു പോസ്റ്റും വൈറലായി മാറുകയാണ്. അനിയത്തിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റാണ് വൈറലായി മാറുന്നത്. ഹൃദയം തൊടുന്ന ഒരു കുറിപ്പിനൊപ്പം ഒരു വീഡിയോ പോസ്റ്റാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരേയൊരു കുഞ്ഞ് എന്ന് പറഞ്ഞാണ് അഭയ അനിയത്തി വരദ ജ്യോതിര്‍മയിക്ക് ജന്മദിനം ആശംസിച്ചത്.

‘നീയാണ് എന്റെ ആദ്യ കുഞ്ഞ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കുടുംബം എന്ന നിലയില്‍ നമ്മള്‍ എങ്ങനെ അതിജീവിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പിറന്നാള്‍ പോസ്റ്റ്. നമ്മള്‍ ഒരുമിച്ച് നിന്നു… ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് നമ്മള്‍ പരസ്പരം ആശ്വസിപ്പിച്ചു… നമ്മള്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മുടെ അച്ഛന് നന്നായി അറിയാം, അതുകൊണ്ടാണ് അദ്ദേഹം നേരത്തെ പോയത്…

ഒരു കുടുംബിനിയെന്ന നിലയില്‍ നീ ഉയരത്തില്‍ പറക്കുമെന്ന് എനിക്കറിയാം. നീ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍… എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും സഹോദരിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ തിരികെ സ്വാഗതം ചെയ്യുമെന്ന് നീ എപ്പോഴും മനസ്സിലാക്കണം. അത് മാത്രമാണ് നിനക്കായി എനിക്ക് നല്‍കാന്‍ കഴിയുന്ന ഒരേയൊരു വാഗ്ദാനം… കഠിനാധ്വാനം ചെയ്യുക, ദുഃഖവും സന്തോഷവും ആസ്വദിക്കൂ, സന്തോഷത്തോടെ ജീവിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക.

ഇതെല്ലാം വെറും തമാശകളാണ്. ഹേ സ്ത്രീയേ, എന്റെ സാരികളും, വസ്ത്രങ്ങളും ആഭരണങ്ങളും എത്രയും പെട്ടെന്ന് തിരിച്ചു തന്നോളണം. തങ്കച്ചി പാസം പൊഴുകിരത്,’ അമ്മയ്ക്കും അച്ഛനും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ച് അഭയ ഹിരണ്‍മയി കുറിച്ചു. അഭയയും അമ്മ ലതികയും ഗായികമാരാണ്. എന്നാല്‍ അനിയത്തി വരദ ജ്യോതിര്‍മയിക്ക് ബേക്കിങ്ങിലാണ് താല്‍പര്യം.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

2 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

13 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

31 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

35 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago